അഹ്മദ് ശയാൻ
മക്കൾ പഠിച്ച് ഉയർന്ന നിലകളിലെത്തണമെന്നാണ് ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കാറുള്ളത്. ചിലർ മക്കൾ തങ്ങൾ വരച്ചിട്ട വഴിയിലൂടെ തന്നെ പോകണമെന്ന് ശാഠ്യം പിടിക്കുമ്പോൾ മറ്റു ചിലർ പഠന കാര്യത്തിൽ മക്കൾക്ക് സ്വതന്ത്ര തീരുമാനമെടുക്കാൻ പൂർണ സ്വാതന്ത്ര്യം നൽകുന്നു.
നീറ്റ് യു.ജി പരീക്ഷയെഴുതണോ അതോ ജെ.ഇ.ഇ മെയിൻ എഴുതണോ എന്ന് കൺഫ്യൂഷനടിച്ച് നിന്ന ഒരു മിടുക്കനെ കുറിച്ചാണ് പറയാൻ പോകുന്നത്.
തീരുമാനമെടുക്കാനാകാതെ ആകെ പെട്ടുപോയ സമയത്ത് ഉമ്മയാണ് അഹ്മദ് ശയാന് വഴികാട്ടിയത്. അന്ന് 10ാം ക്ലാസിൽ പഠിക്കുകയായിരുന്നു ശയാൻ. ശയാന്റെ പിതാവ് വിദേശത്ത് കാൻസർ സ്പെഷ്യലിസ്റ്റാണ്. മെഡിക്കൽ രംഗത്ത് പഠനം തുടരാൻ ശയാന് ഇഷ്ടമായിരുന്നു. എന്നാൽ എൻജിനീയറിങ്ങും അതുപോലെ ഇഷ്ടം. രണ്ടും കൂടി ഒരുമിച്ച് പഠിക്കാൻ കഴിയില്ലല്ലോ...ശയാൻ എന്ത് തീരുമാനിച്ചാലും ഒപ്പമുണ്ടാകുമെന്ന് പിതാവ് ഉറപ്പുനൽകി.
നീറ്റ് വേണ്ട ജെ.ഇ.ഇ മതിയെന്ന് ഉമ്മയാണ് പറയുന്നത്. അതോടെ ശയാനും ഉറപ്പിച്ചു ജെ.ഇ.ഇ ആണ് തന്റെ വഴിയെന്ന്. ആദ്യശ്രമത്തിൽ 99.9649 ശതമാനം സ്കോറാണ് ലഖ്നോ സ്വദേശിയായ ഈ മിടുക്കൻ നേടിയത്.ഒപ്പം തന്നെ സി.ബി.എസ്.സി 12ാം ക്ലാസ് പരീക്ഷക്കും തയാറെടുത്തു.
ഏത് ഐ.ഐ.ടിയിൽ പഠിക്കണമെന്ന് ശയാൻ ഇപ്പോഴും ഉറപ്പിച്ചിട്ടില്ല. എന്നാൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങാണ് തെരഞ്ഞെടുക്കുകയെന്ന് ശയാൻ പറഞ്ഞു. കുട്ടിക്കാലത്ത് കംപ്യൂട്ടർ വളരെയധികം സ്വാധീനിച്ചിരുന്നു ശയാനെ. കുറച്ചു മുതർന്നപ്പോൾ താൽപര്യം കുറഞ്ഞു. നിലവിൽ ജെ.ഇ.ഇ അഡ്വാൻസ്ഡിനായി തയാറെടുക്കുകയാണ് ശയാൻ.
തന്റെ വിജയത്തിന് സ്കൂളിലെ അധ്യാപകർക്കും ക്രെഡിറ്റ് നൽകുന്നുണ്ട് ശയാൻ. സമയം കൃത്യമായി ക്രമീകരിക്കാൻ അധ്യാപകർ സഹായിച്ചു. സ്കൂൾ പഠനത്തിനൊപ്പം ഒപ്പം ഓൺലൈൻ കോച്ചിങ്ങും ഒന്നിച്ചു കൊണ്ടുപോയി. സി.ബി.എസ്.ഇ 10ാം ക്ലാസ് ബോർഡ് പരീക്ഷ 95.6 ശതമാനം മാർക്കോടെയാണ് ശയാൻ വിജയിച്ചത്. ഫിസിക്സിൽ മുഴുവൻ മാർക്കും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.