22,000 രൂപയിൽ തുടങ്ങി, ഇപ്പോൾ പ്രതിമാസം 2.2 ലക്ഷം രൂപ ശമ്പളം; 10 വർഷത്തെ കരിയർ യാത്ര പങ്കുവെച്ച് യുവാവ്

10 വർഷം നീണ്ട കരിയർ ജീവിതത്തെ കുറിച്ചുള്ള യുവാവിന്റെ ഹൃദയംഗമമായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. റെഡ്ഡിറ്റിലാണ് യുവാവ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 20,000 രൂപ ശമ്പളത്തിലാണ് ജോലി തുടങ്ങിയതെന്നും അതിപ്പോൾ പ്രതിമാസം 2.2 ലക്ഷം രൂപ ശമ്പളത്തിൽ എത്തിനിൽക്കുന്നുവെന്നുമാണ് യുവാവ് കുറിപ്പിൽ പറയുന്നത്.  

'22000 രൂപയിൽ തുടങ്ങിയ ശമ്പളം 10 വർഷം കൊണ്ട് 2.2ലക്ഷം രൂപയിൽ എത്തി നിൽക്കുന്നു, എനിക്ക് എന്തു മാറ്റമാണ് സംഭവിച്ചത്​' എന്ന തലക്കെട്ടോടെയാണ് യുവാവ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

22000 രൂപ പ്രതിമാസ ശമ്പളത്തിൽ ​ഒരു നോൺ ടെക് ജീവനക്കാരനായാണ് യുവാവ് കരിയർ തുടങ്ങിയത്. തൊട്ടടുത്ത മൂന്നുവർഷം കൊണ്ടുതന്നെ കരിയറിൽ നല്ല വളർച്ചയുണ്ടായി.

ആറാമത്തെ വർഷം ശമ്പളം 40,000 രൂപയായി വർധിച്ചു. സത്യം പറഞ്ഞാൽ, ആ ഘട്ടത്തിൽ എനിക്ക് കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ധാരണയില്ലായിരുന്നു. വ്യക്തമായ ദിശാബോധവും ഉണ്ടായിരുന്നില്ല. എന്നെത്തന്നെ അധികം മുന്നോട്ട് നയിച്ചില്ല. വളരാനുള്ള ആഗ്രഹവുമില്ലായിരുന്നു'-യുവാവ് പറയുന്നു.

40,000 രൂപയിൽ നിന്നാണ് ഇപ്പോഴത്തെ ശമ്പളമായ 2.2 ലക്ഷം രൂപയിൽ എത്തിനിൽക്കുന്നത്. അതൊരിക്കലും ഭാഗ്യമായിരുന്നില്ല. പരിശ്രമത്തിന്റെയും സ്ഥിരതയുടെയും വ്യക്തതയുടെയും ആകെത്തുകയായിരുന്നു. മാർക്കറ്റിലെ കാര്യങ്ങളെ കുറിച്ച് തനിക്ക് മനസിലാക്കിത്തന്നതിന് റെഡ്ഡിറ്റ് യൂസർമാർക്ക് അദ്ദേഹം നന്ദിയും പറയുന്നുണ്ട്.

ഇതൊരു പുകഴ്ത്തി പറയുന്ന പോസ്റ്റ് അല്ല. വലിയൊരു നേട്ടമല്ല എന്നും എനിക്കറിയാം. പക്ഷേ പ്രതിസന്ധിയിലകപ്പെട്ടു എന്ന് തോന്നിയാലും നിങ്ങൾക്ക് വളരാൻ കഴിയുമെന്ന കാര്യമാണ് ഞാൻ പങ്കുവെച്ചത്. ശരിയായ ദിശ കണ്ടെത്തി ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ കാര്യങ്ങൾ നിങ്ങൾ വിചാരിക്കുന്നതിലും വേഗത്തിൽ നീങ്ങും.-എന്നും യുവാവ് കുറിച്ചു.

നിരവധി പേരാണ് യുവാവിനെ അഭിനന്ദിച്ച് എത്തിയത്. എന്തു ​ജോലിയാണ് ചെയ്യുന്നതെന്ന ചോദ്യവും പലരും പങ്കുവെച്ചിട്ടുണ്ട്.

Tags:    
News Summary - Man Shares 10 Year Career Journey Inspires Internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.