എൻ.ഐ.ടിയിൽ തുടർ പഠനം നടത്തണം -'കീം' എസ്.ടി വിഭാഗത്തിൽ ഒന്നാം സ്​ഥാനം നേടിയ അശ്വിൻ

കോട്ടയം: എൻജിനീറിങ് പ്രവേശനപരീക്ഷയിൽ എസ്.ടി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാമനായി അശ്വിൻ സാം ജോസഫ്. സംസ്ഥാനത്ത് പ്രവേശനം ഉറപ്പാണെങ്കിലും എൻ.ഐ.ടിയിൽ തുടർപഠനം നടത്താനാണ് അശ്വി​െൻറ ആഗ്രഹം.

ജെ.ഇ.ഇ മെയിൻ പരീക്ഷയിലെ റാങ്കി​െൻറ അടിസ്ഥാനത്തിൽ കോഴിക്കോടോ തൃച്ചിയിലോ പ്രവേശനം ലഭിക്കുമെന്നാണ് കരുതുന്നത്. കമ്പ്യൂട്ടർ സയൻസിനാണ് ശ്രമിക്കുന്നത്.- കോട്ടയം മേലുകാവ്മറ്റം സ്വദേശിയായ അശ്വിൻ പറഞ്ഞു.

കാഞ്ഞിരപ്പള്ളി ആനക്കല്ല് സെൻറ് ആൻറണീസ് സ്കൂളിലെ വിദ്യാർഥിയായിരുന്ന അശ്വിൻ ആദ്യശ്രമത്തിലാണ് ഈ നേട്ടം എത്തിപ്പിടിച്ചത്. സംസ്ഥാനതലത്തിൽ 1236 റാങ്ക് ലഭിച്ച ഈ കോട്ടയംകാരൻ ബ്രില്ല്യൻറിെൻറ കീഴിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. മേലുകാവ്മറ്റം കുന്നുംപുറത്ത് കെ.എസ്.ഇ.ബിയിൽ അസി. എൻജിനീയറായ സാം കെ. ജോസഫി​െൻറയും ആനിയുടെയും മകനാണ്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആൻഡ്രു സഹോദരനാണ്.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.