വിഷ്ണു മോഹൻ, ഹരിഷ്മ

കാലിക്കറ്റിലെ ഗവേഷകര്‍ക്ക് അംഗീകാരം

തേഞ്ഞിപ്പലം: ജോധ്പൂര്‍ ജയ്‌നരേന്‍ വ്യാസ് സർവകലാശാലയില്‍ നടന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ അഖിലേന്ത്യ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് അംഗീകാരം. സപുഷ്പികളുടെ ഗവേഷണത്തില്‍ മികച്ച പ്രബന്ധാവതരണത്തിന് കെ.എച്ച്. ഹരിഷ്മയും മികച്ച പോസ്​റ്റര്‍ അവതരണത്തിന് വിഷ്ണു മോഹനും തെരഞ്ഞെടുക്കപ്പെട്ടു.

തൃശൂര്‍ സ്വദേശികളായ ഇരുവരും കാലിക്കറ്റ് സർവകലാശാല സസ്യശാസ്ത്ര വിഭാഗം പ്രഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ ഗവേഷണം നടത്തുന്നവരാണ്. ഇടുക്കി ജില്ലയിലെ സസ്യവൈവിധ്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന വിഷ്ണു മോഹന്‍, കാശിത്തുമ്പ വര്‍ഗത്തിലെ വൈവിധ്യത്തെക്കുറിച്ചാണ് പോസ്​റ്ററില്‍ പ്രതിപാദിച്ചത്. ഇന്ത്യയിലെ തെച്ചിവര്‍ഗത്തെക്കുറിച്ച ഗവേഷണവുമായി ബന്ധപ്പെട്ട പ്രബന്ധമാണ് ഹരിഷ്മ അവതരിപ്പിച്ചത്. 

Tags:    
News Summary - Best paper presentation award for Calicut Researchers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.