സൊമാറ്റോ സഹ സ്​ഥാപകൻ ഗൗരവ്​ ഗുപ്​ത രാജിവെച്ചു

മുംബൈ: ഓൺലൈൻ ഭക്ഷണ വിതരണ ഭീമൻമാരായ സൊ​മാറ്റോയുടെ സഹസ്​ഥാപകനും ചീഫ്​ ഓപ്പറേറ്റിങ്​ ഓഫിസറുമായ ഗൗരവ്​ ഗുപ്​ത രാജിവെച്ചു. സൊമാറ്റോയുമായുള്ള ആറുവർഷ​ത്തെ ബന്ധം അവസാനിപ്പിച്ചാണ്​ ഗൗരവ്​ ഗുപ്​തയുടെ പടിയിറക്കം.

സൊമാറ്റോ സ്​ഥാപകൻ ദീപീന്ദർ ഗോയലുമായുണ്ടായ തർക്കത്തിന്​ പിന്നാലെ ഗൗരവ്​ കമ്പനി വിടുമെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ, കമ്പനിയിൽനിന്ന്​ പുറത്തുപോകാനുള്ള യഥാർഥ കാരണം വ്യക്തമല്ല.

സൊ​മാറ്റോയുടെ സപ്ലൈ തലവനായിരുന്ന ഗൗരവ്​ കമ്പനിക്ക്​ അയച്ച മെയിലിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു. ആറുവർഷത്തെ ബന്ധം ഉപേക്ഷിച്ച്​ പുതിയ അധ്യായം ആരംഭിക്കാൻ പോകുന്നുവെന്നായിരുന്നു സന്ദേശം.

ഗുപ്​തയുടെ നേതൃത്വത്തിൽ തുടക്കമിട്ട സൊമാറ്റോയുടെ പലചരക്കു സാധനങ്ങൾ, ന്യൂട്രാസ്യൂട്ടിക്കൽ തുടങ്ങിയവയുടെ വിതരണ മേഖല പച്ചപിടിച്ചിരുന്നില്ല. തുടർന്ന്​ ഇവ നിർത്തലാക്കുകയും ചെയ്​തിരുന്നു. കമ്പനി വിദേശത്തേക്ക്​ വ്യാപിപ്പിക്കാനുള്ള ഗുപ്​തയുടെ നീക്കവും പരാജയമായിരുന്നു.

2015ലാണ്​ ഗുപ്​ത സൊമാറ്റോയുടെ ഭാഗമാകുന്നത്​. 2018ൽ ചീഫ്​ ഓപ്പറേറ്റിങ്​ ഓഫിസറായി.​ സൊമാറ്റോയുടെ ഐ.പി.ഒയിൽ പ്രധാനമുഖമായിരുന്നു ഗുപ്​ത. മാധ്യമങ്ങളുമായും നിക്ഷേപകരുമായുമുള്ള ചർച്ചകൾക്ക്​ അദ്ദേഹം നേതൃത്വം നൽകിയിരുന്നു. 

Tags:    
News Summary - Zomato cofounder Gaurav Gupta quits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.