ക്രുഡോയിൽ വില 90 ഡോളറും പിന്നിട്ട് കുതിക്കുന്നു

വാഷിങ്ടൺ: മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില കുതിക്കുന്നു. ബ്രെന്റ് ക്രൂഡിന്റെ വിലയിൽ ഒമ്പത് ശതമാനത്തിന്റെ വർധനയുണ്ടായി. ബാരലിന് 93 ഡോളറായാണ് വില വർധിച്ചത്. 2023ന് ശേഷം ഇത്രയും വലിയ വില വർധനവുണ്ടാവുന്നത് ഇതാദ്യമായാണ്. ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ധന ഉൽപാദനം വൈകാത നിലക്കുമെന്ന് ഖത്തർ ഊർജമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ വില ഉയരാൻ തുടങ്ങിയത്.

ഇന്ധനവില ഉയരുന്നത് യു.കെ, യു.എസ് പോലുള്ള സമ്പദ്‍വ്യവസ്ഥകളിൽ പണപ്പെരുപ്പം ഉയരുന്നതിനിടയാക്കുമെന്ന് ആശങ്കയുണ്ട്. എണ്ണവില ബാരലിന് 150 ഡോളറിലേക്ക് ഉയരാമെന്നും ഖത്തർ ഊർജമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം യു.കെയിൽ ഇന്ധനവില ഉയർന്നിരുന്നു. നിലവിൽ ഉടലെടുത്ത പ്രതിസന്ധി റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്നുണ്ടായ സാഹചര്യത്തിന് സമാനമാണെന്നാണ് സാമ്പത്തികവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ഖത്തറാണ് പ്രകൃതിവാതകം ഉൽപാദനത്തിൽ മുൻപന്തിയിൽ. എന്നാൽ, യുദ്ധം മൂലം ഉൽപാദനം ശരിയായ രീതിയിൽ നടത്താൻ രാജ്യത്തിന് കഴിയാറില്ലെന്നാണ് റിപ്പോർട്ട്. ഇതിന് പുറമേ ഹുർമുസ് കടലിടുക്ക് അടച്ചത് മൂലം ഉൽപന്നങ്ങൾ കൃത്യമായി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ സാധിക്കാത്തതും പ്രതിസന്ധിയാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Crude oil price surges past $90

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT