യൂനിമണി ഒമാൻ സി.ഇ.ഒ ബോബൻ എം.പി, മണിഗ്രാം ജി.സി.സി റീജനൽ കമേഴ്സ്യൽ മാനേജർ പുന്നൂസ് മാത്യു എന്നിവർ ധാരണപത്രം കൈമാറിയപ്പോൾ
മസ്കത്ത്: ഒമാനിലെ പ്രമുഖ പണവിനിമയ-വിദേശനാണയ സേവന ദാതാവായ യൂനിമണി എക്സ്ചേഞ്ച് ഒമാനും ഡിജിറ്റൽ പേമെന്റ് രംഗത്തെ ആഗോള ലീഡിങ് ശൃംഖലയായ മണിഗ്രാമും തമ്മിൽ ബിസിനസ് പങ്കാളിത്തം പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിലും കാര്യക്ഷമമവുമായ അന്താരാഷ്ട്ര വിനിമയസേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് യൂണിമണി ഒമാന്റെ ഈ ചുവടുവെപ്പ്.
ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണുകൾ വഴി സുരക്ഷിതമായും അതിവേഗത്തിലും മറ്റ് രാജ്യങ്ങളിലേക്ക് പണം അയക്കാനുള്ള സൗകര്യം മണിഗ്രാമുമായുള്ള പങ്കാളിത്തത്തിലൂടെ ലഭിക്കും. നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ വാലറ്റുകൾ വഴിയോ അല്ലെങ്കിൽ ലോകമെമ്പാടുമുള്ള അഞ്ചുലക്ഷത്തോളം റീട്ടെയിൽ സെന്ററുകളിൽ കാഷ് പിക്കപ്പ് വഴിയോ തുക കൈപ്പറ്റാൻ കഴിയും.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പണമയക്കൽ സേവനങ്ങൾ നവീകരിക്കുക എന്നതാണ് തങ്ങൾ എപ്പോഴും ലക്ഷ്യമിടുന്നതെന്ന് യൂണിമണി ഒമാൻ സി.ഇ.ഒ ബോബൻ എം.പി അഭിപ്രായപ്പെട്ടു.
മണിഗ്രാമിനെ തങ്ങളുടെ മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തുന്നത് ഒമാനിലെ ധനകാര്യ സേവനങ്ങളിലെ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അന്തർദേശീയ പണമിടപാട് പോലെയുള്ള പ്രധാന സേവനങ്ങൾ കൂടുതൽ സൗകര്യപ്രദവും വേഗതയേറിയതും സുരക്ഷിതവുമായതുമാക്കുക എന്നതാണ് ലക്ഷ്യമെന്നും സി.ഇ.ഒ വ്യക്തമാക്കി. യൂനിമണി ഒമാന് രാജ്യത്തുടനീളം 57 ശാഖകളാണുള്ളത്. മൊബൈൽ ആപ്പിലൂടെ ഇതിനകം ഒമാനിലെ വിശ്വസനീയമായ പണമിടപാട് സേവനദാതാവായി മാറിയിട്ടുണ്ട്.
‘ഒമാനിലെ ഉപഭോക്താക്കൾ കൂടുതൽ ഡിജിറ്റൽ മാർഗങ്ങൾ വഴിയാണ് അന്തർദേശീയ പണമിടപാട് നടത്താൻ ആഗ്രഹിക്കുന്നതെന്നും അതിനാൽ, യൂനിമണി ഒമാനുമായുള്ള സഹകരണം തങ്ങൾക്ക് അഭിമാനകരമാണെന്നും മണിഗ്രാം മിഡിൽ ഈസ്റ്റ്, ഏഷ്യാ പസഫിക്, സൗത്ത് ഏഷ്യാ റീജ്യയൻ ഹെഡ് അഹ്മദ് അലി കൂട്ടിച്ചേർത്തു.
യൂനിമണിയുടെ വിപണിയിലെ ശക്തമായ സാന്നിധ്യവും നവീകരണത്തിനുള്ള പ്രതിബദ്ധതയും മണിഗ്രാമിന്റെ ലക്ഷ്യങ്ങളുമായി ചേർന്നുപോകുന്നതാണെന്നും ഒമാനിലും ജി.സി.സി മേഖലയിലും വേഗത്തിലും കുറഞ്ഞ ചെലവിലും സുരക്ഷിതമായ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ഈ പങ്കാളിത്തം സഹായിക്കമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
യൂനിമണി എക്സ്ചേഞ്ച് ഒമാൻ ആപ്പിൽ മണിഗ്രാം സേവനം ഇപ്പോൾ ലഭ്യമാണെന്നും മണിഗ്രാമിന്റെ വിശ്വസനീയമായ ഗ്ലോബൽ പേമെന്റ് നെറ്റ്വർക്ക് ഉപയോഗിച്ച് ഒമാനിലെ ഉപഭോക്താക്കൾക്ക് 200ലധികം രാജ്യങ്ങളിലേക്ക് അന്തർദേശീയ പണമിടപാട് നടത്താനാകുമെന്നും യൂനിമണി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.