Posted On
date_range Updated On
date_range ജപ്പാനുമായി വ്യാപാര കരാറായെന്ന് ട്രംപ്
ടോക്യോ: ജപ്പാനുമായി വൻവ്യാപാര കരാറിലെത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ പ്രകാരം, യു.എസിൽ 55,000 കോടി ഡോളർ നിക്ഷേപിക്കും. അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ജപ്പാനിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 15 ശതമാനം തീരുവ ചുമത്തും.
ജപ്പാൻ തങ്ങളുടെ സമ്പദ്വ്യവസ്ഥ കാറും ട്രക്കും അരിയുമടക്കം അമേരിക്കൻ ഉൽപന്നങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ട്രംപ് സമൂഹ മാധ്യമത്തിൽ അറിയിച്ചു. രാജ്യങ്ങൾക്കുമേൽ യു.എസ് ചുമത്തുന്ന ഏറ്റവും കുറഞ്ഞ തീരുവയാണിതെന്ന് നീക്കം സ്വാഗതം ചെയ്ത് ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ പറഞ്ഞു.
25 ശതമാനം പ്രഖ്യാപിച്ചിരുന്നതാണ് ചർച്ചകളിൽ 15 ശതമാനമായി ചുരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.