യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ മുന്നേറ്റം; ആഗോള വിപണിയിൽ രൂപ 94.61 ആയി ഉയർന്നു
അന്താരാഷ്ട്ര വിപണിയിലെ അനുകൂലമായ മാറ്റങ്ങളും ക്രൂഡ് ഓയിൽ വിലയിലെ ഇടിവും വിദേശ നിക്ഷേപത്തിന്റെ വരവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്ക് കരുത്ത് പകർന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 14 പൈസയുടെ വർദ്ധനവുണ്ടായി. ബുധനാഴ്ച രാവിലെ നടന്ന വ്യാപാരത്തിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 94.61 എന്ന നിലയിലേക്ക് മെച്ചപ്പെട്ടത്.
ആഗോളതലത്തിൽ ഡോളറിന്റെ ശക്തി കുറഞ്ഞതും ക്രൂഡ് ഓയിൽ വില ബാരലിന് 103.09 ഡോളറായി ഇടിഞ്ഞതും ഇന്ത്യൻ നാണയത്തിന് കരുത്തേകി. ഇന്ത്യയുടെ ഇറുമതിച്ചെലവ് കുറക്കാൻ ഇത് സഹായിക്കുമെന്നതിനാൽ വിപണിയിൽ ഇത് ശുഭസൂചകമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുപുറമെ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റവും വിദേശ സ്ഥാപന നിക്ഷേപകരുടെ ശക്തമായ തിരിച്ചുവരവും രൂപക്ക് കരുത്തായി. കഴിഞ്ഞ ദിവസം മാത്രം വിദേശ നിക്ഷേപകർ 6,836.81 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.
ഈ ആഴ്‌ച നടക്കാനിരിക്കുന്ന യു.എസ് മിഡ്‌ടേം തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളിലാണ് നിക്ഷേപകരെങ്കിലും, നിലവിലെ ആഗോള സാമ്പത്തിക ഘടകങ്ങൾ ഇന്ത്യൻ വിപണിക്കും കറൻസിക്കും കൂടുതൽ ഊർജ്ജം പകരുന്നതാണ്. രൂപയുടെ മൂല്യം ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ദ്ധർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.