റ​ബ​ർ വി​ല 300 രൂ​പ ക​ട​ന്നു; ആ​ശ്വാ​സ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ

കോട്ടയം: രാജ്യത്ത് സ്വാഭാവിക റബറിന്റെ വില ചരിത്രത്തിലാദ്യമായി കിലോക്ക് 300 രൂപ കടന്നെങ്കിലും കേരളത്തിലെ റബർ കർഷകർക്ക് പ്രതീക്ഷിച്ച ആശ്വാസം ലഭിക്കുന്നില്ല. ഉൽപന്നവില ഉയർന്നത് കർഷകർക്ക് സന്തോഷം പകരുമ്പോഴും കൃഷിച്ചെലവിലെ വർധന, തൊഴിലാളിക്ഷാമം, ഉൽപാദനത്തിലെ ഇടിവ് എന്നിവ വരുമാനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. അതേസമയം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കുറഞ്ഞ ഇറക്കുമതിച്ചെലവിലുള്ള ഉൽപന്നങ്ങളുടെ മത്സരവും ലാറ്റക്സ് സംസ്കരണ മേഖലയെയും റബർ അധിഷ്ഠിത വ്യവസായങ്ങളെയും പ്രതിസന്ധിയിലാക്കുന്നു.

റബർ ബോർഡിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആർ.എസ്.എസ്-4 (ഗ്രേഡ് വൺ) റബറിന് കിലോക്ക് 300 രൂപയും ആർ.എസ്.എസ്-5ന് 294 രൂപയും എസ്.എൻ.ആർ-20ന് 280 രൂപയുമാണ് വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിതെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി പറഞ്ഞു. അതേസമയം, തൊഴിലാളി ക്ഷാമവും കാലാവസ്ഥാ വ്യതിയാനവും ഉൽപാദനത്തെ കാര്യമായി ബാധിച്ചുവെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ, വില കൂടിയതിെന്റ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. കിലോക്ക് 500 രൂപയായി റബർ വില ഉയർന്നാലും തൊഴിലാളിക്ഷാമവും ഉൽപാദനക്കുറവും പരിഹരിക്കാതെ മേഖലയുടെ പ്രതിസന്ധി അവസാനിക്കില്ലെന്ന് കർഷകർ പറയുന്നു. കർഷകർ വിലവർധനയിൽ നേരിയ ആശ്വാസം കണ്ടെത്തുമ്പോൾ റബർ അധിഷ്ഠിത വ്യവസായങ്ങൾ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിൽ വലയുകയാണ്. ഉൽപാദനച്ചെലവ് വർധിക്കുമ്പോഴും ഉൽപന്നവില ഉയർത്താനുള്ള സാഹചര്യം പരിമിതമാണ്.

Tags:    
News Summary - Rubber Prices Hit Record High

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.