​ൈസറിസ്​ മിസ്​ട്രിയെ പുറത്താക്കൽ: ടാറ്റ ഒാഹരിയിൽ ഇടിവ്​

മുംബൈ: ടാറ്റ ചെയർമാൻ ​ൈസറിസ്​ മിസ്​ട്രിയുടെ പുറത്താക്കൽ ഒാഹരി വിപണിയിലും ടാറ്റക്ക്​ തിരിച്ചടിയേറ്റു. ടാറ്റയുടെ കീഴിലുള്ള വിവിധ സ്​ഥാപനങ്ങളുടെ ഒാഹരികളുടെ വില കുറയുകയാണ്​.
ടാറ്റ സ്​റ്റീൽ 10 ര​ൂപ കുറഞ്ഞ്​ 410 രൂപക്കാണ്​ ഇപ്പോൾ വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്​. ടാറ്റാ ഗ്രൂപ്പി​െൻറ തന്നെ സോഫ്​​റ്റ്​വെയർ കമ്പനിയായ ടി.സി.എസും ഇപ്പോൾ 17 രൂപ നഷ്​ടത്തിലാണ്​ വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്​.

നാടകീയമായാണ്​ 48കാരനായ ​ൈസിറിസ്​​ മിസ്​ട്രിയെ ടാറ്റ ചെയർമാൻ സ്​ഥാനത്തുനിന്ന്​ മാറ്റിയത്​. രത്തൻ ടാറ്റക്കുശേഷം മിസ്​ട്രി പദവിയിലെത്തിയിട്ട്​ നാലു വർഷമാവുന്നതേയുളളു. ​െഎറിഷ്​ വംശജനായ മിസ്​ട്രിയെ മാറ്റാനുള്ള കാരണമെന്താണെന്ന്​ ടാറ്റ ഇനിയും വ്യക്​തമാക്കിയിട്ടില്ല.

ടാറ്റയുടെ ഇൗ നടപടി ഒാഹരി വിപണിയിൽ അവർക്ക്​ ഗുണകരമാവില്ലെന്നാണ്​ വിപണിയിലെ വിദഗ്​ധരുടെ പക്ഷം. ടാറ്റയ​ുടെ മറ്റു കമ്പനികളായ ടാറ്റ പവർ, ടാറ്റ മോ​​േട്ടാഴ്​സ്​ എന്നിവയുടെ ഒാഹരികളും ആദ്യഘട്ടത്തിൽ ഇടിവ്​ ​രേഖപ്പെടുത്തി.

Tags:    
News Summary - Tata Group stocks fall after emoval of Cyrus Mistry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT