ഒാഹരി വിപണികളിൽ ഇടിവ്​

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഒാഹരി വിപണികളിൽ ഇടിവ്​ ​ രേഖപ്പെടുത്തി. ബോംബൈ സ്​റ്റോക്​ എക്​സേഞ്ച്​ സൂചിക സെൻസെക്​സ്​ 92 പോയിൻറ്​ ഇടിഞ്ഞ്​ 27,430.28, പോയിൻറിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​​. നാഷണൽ സ്​റ്റോക്​ എക്സ്ചേഞ്ച്​ സൂചിക നിഫ്​റ്റിയും നഷ്​ടത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​​. നിഫ്​റ്റി 29.5 പോയിൻറ്​ ഇടിഞ്ഞ്​ 8,484.95 പോയിൻറായി.

അമേരിക്കൻ തെരഞ്ഞെടുപ്പിലുണ്ടായ സംഭവവികാസങ്ങളും മറ്റ്​ എഷ്യൻ വിപണികളിലെ തകർച്ചയും വിദേശ മൂലധത്തി​െൻറ വിപണിയിലേക്കുള്ള ഒഴുക്കുമെല്ലാമാണ്​ ഒാഹരി വിപണിയുടെ തകർച്ചക്ക്​ കാരണം.
​െഎ.ടി, ടെക്​, ഇൻഫ്രാ​സ്​ട്രകചർ ഒാഹരികൾക്കാണ്​ ​പ്രധാനമായും തകർച്ച നേരിട്ടത്​. ഒ.എൻ.ജി.സി, ടാറ്റ മോ​േട്ടാഴ്​സ്​, ഭാരതി എയർടെൽ, വിപ്രാ, സൺഫാർമ എന്നിവുടെ ഒാഹരികളെല്ലാം തകർച്ച രേഖപ്പെടുത്തി.

 

Tags:    
News Summary - share markets ended with loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT