ഒാഹരി വിപണിയിൽ ഇടിവ്​

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികളിൽ വൻ ഇടിവ്​ രേഖപ്പെടുത്തി.  സെൻസെക്​സും, നിഫ്​റ്റിയും നഷ്​ടത്തിലാണ്​ വ്യാപാരാമവസാനിപ്പിച്ചത്​.

ബോംബൈ സൂചിക സെൻസെക്​സ്​ 338.61 പോയിൻറ്​ താഴ്​ന്ന്​ 27,252.53  പോയിൻറിലാണ്​ വ്യാപാരമവസാനിപ്പിച്ചത്​​. ദേശീയ സൂചിക നിഫ്​റ്റി 111.55 പോയിൻറ്​ താഴ്​ന്ന്​ 8,432 പോയിൻറിലാണ്​ വ്യാപാരംമവസാനിപ്പിച്ചത്​​.

ഇന്ത്യൻ ബാങ്ക്​, റെഡ്​ഢി ലബോറട്ടറി,കർണാടക ബാങ്ക്​, എന്നീവയെല്ലാമണ്​ നേട്ടമുണ്ടാക്കിയ ഒാഹരികൾ.ഡെൽറ്റ കോർപ്പറേഷൻ, ഡി.എൽ.എഫ്​, എച്ച്​.ഡി.എൽ,ഡി.എച്ച്​.എഫ്​.എൽ എന്നീവയാണ്​ നഷ്​ടമുണ്ടാക്കിയ ഒാഹരികൾ.

നോട്ടുകൾ പിൻവലിച്ച്​ കൊണ്ട്​ നരേന്ദ്രമോദി ഇന്നലെ നടത്തിയ പ്രഖ്യാപനവും , അമേരിക്കൻ തെരഞ്ഞടുപ്പുമാണ്​ ഒാഹരി വിപണിയെ സ്വാധിനിച്ചത്​. ഏഷ്യയിലെ മറ്റു വിപണികളെല്ലാം നഷ്​ടത്തിൽ തന്നെയാണ്​.

Tags:    
News Summary - share market loses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT