ഒാഹരി വിപണികളിൽ ഇടിവ്​

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികളിൽ ചൊവ്വാഴ്​ച വൻ ഇടിവ്​ രേഖപ്പെടുത്തി. ​ബോംബൈ സൂചിക സെൻസെക്​സ്​ 514.19 പോയിൻറ്​ ഇടിഞ്ഞ്​ 26,304.63ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്​റ്റി 182.85 പോയിൻറ്​ ഇടിഞ്ഞ്​ 8,108.45ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.

ഡോളറിനെതിരെ രൂപയുടെ മുല്യം കുറഞ്ഞതും, ഏഷ്യൻ വിപണികളിലെ പ്രധാന സൂചികകൾ ഇടിഞ്ഞതും, ട്രംപി​െൻറ അപ്രതീക്ഷിത വിജയം വിപണിയിലുണ്ടാക്കിയ അനിശ്​ചിതാവസ്​ഥയുമാണ്​ ഇന്നും​ വിപണിക്ക്​ തിരിച്ചടിയായത്​. കോർപ്പ​റേഷൻ ബാങ്ക്​, ബാങ്ക്​ ഒാഫ്​ ബറോഡ, സുസ്​ലോൻ എന്നീ ഒാഹരികൾ വിപണിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ശ്രീ റാം ഫിനാൻസ്​, ജെറ്റ്​ എയർവേയ്​സ്​, ടാറ്റ മോ​േട്ടാഴ്​സ്​ എന്നീ ഒാഹരികൾക്ക്​  തിരിച്ചിടി നേരിട്ടു.

Tags:    
News Summary - Sensex tanks over 500 points on capital outflows, weak rupee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT