ഒാഹരി വിപണിയിൽ വൻ ഇടിവ്​

മുംബൈ:  രാജ്യത്തെ 1000, 500 നോട്ടുകൾ പിൻവലിച്ചു കൊണ്ടുള്ള സർക്കാറി​െൻറ തീരുമാനം ഇന്നും ഒാഹരി വിപണികളെ പ്രതിസന്ധിയിലാക്കി. ബോംബൈ സൂചിക സെൻസെക്​സ്​ 385.10 പോയിൻറ്​ ഇടിഞ്ഞ്​ 25,765.14 പോയിൻറിലാണ്​  വ്യാപാരം അവസാനിപ്പിച്ചത്​​​. ദേശീയ സൂചിക നിഫ്​റ്റിയും വൻ നഷ്​ടം രേഖപ്പെടുത്തി. നിഫ്​റ്റി 145  പോയിൻറ്​ ഇടിഞ്ഞ്​ 7,929.10 പോയിൻറിലാണ്​ വ്യാപരം​.

നോട്ട്​ പിൻവലിക്കൽ ഒാഹരി വിപണിയെ ബാധിച്ചു എന്നാണ്സാമ്പത്തിക വിദ്​ഗധർ അഭിപ്രായപ്പെടുന്നത്​ ​. രാജ്യത്തെ സമ്പദ്​വ്യവസ്​ഥയിലെ ക്രയവിക്രയങ്ങ​ളെ ഇൗ തീരുമാനം ദോഷകരമായി സ്വാധീനിച്ചു. കാര്യങ്ങൾ ശരിയായി വരാൻ സമയമെടുക്കും. ഇതാണ്​ ഇപ്പോഴുള്ള തിരിച്ചടിയുടെ കാരണം. കമ്പനികളുടെ മൂന്നാംപാദ ലാഭഫലവ​ും ഒാഹരി വിപണിക്ക്​ നിർണായകമാവും.

 

 

 

Tags:    
News Summary - Sensex surges over 100 points on Asian cues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT