Posted On
date_range Updated On
date_range സെൻസെക്സ് നേരിയ നഷ്ടത്തിൽ
മുംബൈ: . ബോംബൈ സൂചിക സെൻസെക്സ് നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 5.95 പോയിൻറ് കൂറഞ്ഞ് 26,298.69ലാണ് വ്യാപാരം
അവസാനിപ്പിച്ചത്. എന്നാൽ ദേശീയ സൂചിക നിഫ്റ്റി മുന്നേറി. നിഫ്റ്റി3.15 പോയിൻറ് വർധിച്ച് 8,111.60ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നേരത്തെ മാക്രാ എക്ണോമിക്സ് ഡാറ്റ പുറത്ത് വന്നതും റിസർവ്ബാങ്ക് അടുത്ത മാസം പലിശ നിരക്കുകളിൽ മാറ്റം വരുത്തുമെന്ന പ്രഖ്യാപനവും വിപണിയെ മുന്നേറുന്നതിന് സഹായിച്ചിരുന്നു. എന്നാൽ പിന്നീട് സെൻസെക്സ് നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.ഏഷ്യയിലെ മറ്റ് ഒാഹരി വിപണികളെല്ലാം നേട്ടത്തിൽ തന്നെയാണ് വ്യാപാരം നടത്തുന്നത്. അമേരിക്കയിലെ ഡൗൺ ജോൺസ് ഇൻഡ്സട്രിയൽ ആവറേജ് വൻ നേട്ടത്തിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.