ഒാഹരി വിപണിയിൽ നേട്ടം

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 303 പോയിൻറ്​ നേട്ടത്തോടെ 34,445 പോയിൻറ്​ മുകളിലാണ്​ ബോം​ബെ സൂചിക വ്യാപാരം അവസാനിപ്പിച്ചത്​​.91 പോയിൻറ്​ നേട്ടത്തോടെ 10,582 മുകളിലാണ്​ നിഫ്​റ്റിയും ക്ലോസ്​ ചെയ്​തത്​.

ജി.ഡി.പി വളർച്ച നിരക്ക്​ സംബന്ധിച്ച സർക്കാറി​​െൻറ പ്രഖ്യാപനം ഫെബ്രുവരി 28ന്​ വരാനിരിരിക്കുകയാണ്​. ഇതിനൊപ്പം സാമ്പത്തിക വർഷത്തിലെ ഒക്​ടോബർ-ഡിസംബർ പാദത്തിൽ മികച്ച ജി.ഡി.പി വളർച്ച നിരക്ക്​ ഉണ്ടാവുമെന്ന റിപ്പോർട്ടുകളും ഇന്ന്​ വിപണിക്ക്​ കരുത്തായെന്നാണ്​ വിലയിരുത്തൽ.

മെറ്റൽ, ബാങ്കിങ്​, ഒാ​േട്ടാ, കാപ്പിറ്റൽ ഗുഡ്​സ്​, റിയാലിറ്റി സെക്​ടറുകളിലെ ഒാഹരികളുടെ മികച്ച പ്രകടനമാണ്​ വിപണിക്ക്​ കരുത്തായത്​. ഇൗ സെക്​ടറുകളിലെ ഒാഹരികളുടെ വില 1 മുതൽ 2 ശതമാനം വരെ ഉയർന്നു.

ടാറ്റ മോ​േട്ടാഴ്​സ്​, ഇഡസ്​ലാൻഡ്​ ബാങ്ക്​, അദാനി പോർട്സ്​, ബി.പി.സി.എൽ, എൽ&ടി എന്നിവ​െയല്ലാം 2 മുതൽ 3 ശതമാനം വരെ നേട്ടം രേഖപ്പെടുത്തി.

Tags:    
News Summary - Sensex Rises Nearly 300 Points, Nifty Above 10,550-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT