ഒാഹരി വിപണികളിൽ നേട്ടം

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്​സ്​ 118.44  പോയിൻറ്​ ഉയർന്ന്​ 26,349.10ലെത്തി. ദേശീയ സൂചിക നിഫ്​റ്റി 41.95 പോയിൻറ്​ ഉയർന്ന്​ 8,128.75ലാണ്​ വ്യാപാരം.

നവംബറിൽ ഡൊണൾഡ്​ ട്രംപി​െൻറ വിജയവും, സർക്കാരി​െൻറ നോട്ട്​ പിൻവലിക്കൽ തീരുമാനവും വിപണിക്ക്​ തിരിച്ചടിയായിരുന്നു. ഇൗ തീരുമാനം മൂലം വൻതോതിൽ ഒാഹരികൾ വിറ്റഴിക്കപ്പെട്ടിരുന്നു. അതിൽ നിന്നും വിപണി കരകയറുന്നതി​െൻറ സൂചനകളാണ്​ ഇപ്പോൾ ലഭിക്കുന്നതെന്നാണ്​ വിപണിയിലെ വിദഗ്​ധരുടെ പക്ഷം.

സൺ ടിവി, അദാനി പവർ, ജെ.പി ഇൻഫ്രാസ്​ട്രക്​ചർ, എം.ആർ.പി.എൽ എന്നീ ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ക്രോംടൺ ഗ്രീവസ്​, യുണിടെക്​, ബെർഗർ പെയിൻറസ്​ എന്നിവ നഷ്​ടമുണ്ടാക്കി.

Tags:    
News Summary - Sensex Rebounds After Two-Day Selloff, Rises 118 Points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT