കേരളത്തിൽ സ്വർണവിലയിൽ ഇടിവ്

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി. പവന്റെ വിലയിൽ 800 രൂപയുടെ കുറവുണ്ടായി. 1,14,520 രൂപയായാണ് പവന്റെ വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 94,080 രൂപയായും 14 കാരറ്റിന്റേത് 73,280 രൂപയായും കുറഞ്ഞു.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ മാറ്റമുണ്ടായില്ല. 4,979.18 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കി 0.2 ശതമാനം ഇടിഞ്ഞ് 4,997.40 ഡോളറായി. ആഴ്ചയുടെ അവസാനത്തോടെ പുറത്തുവരുന്ന പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളാണ് സ്വർണവിലയെ ഇനി സ്വാധീനിക്കാനുള്ള പ്രധാനഘടകം.

യു.എസ് ലേബർ മാർക്കറ്റ് ശക്തമാവുന്നത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇതിനൊപ്പം യു.എസ് ഡോളർ കരുത്താർജിക്കുന്നത് സ്വർണവില ഇടിയുന്നതിനുള്ള മറ്റൊരു കാരണമാണ്. അതേസമയം, സ്വർണവിലയെ വലിയ രീതിയിൽ വരും ദിവസങ്ങളിൽ സ്വാധീനിക്കാൻ പോകുന്നത് ഇറാൻ-യു.എസ് യുദ്ധം തന്നെയാവും. ഇറാന് ട്രംപ് നൽകിയ അന്ത്യശാസനം കഴിയുന്നതിന് അനുസരിച്ച് സ്വർണവിലയിലും മാറ്റമുണ്ടാകും. 

ഫെബ്രുവരിയിലെ സ്വർണവില

1. 117760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)

10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)

11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)

12. 1,16,160 രൂപ

13. 1,14,240 രൂപ

14. 1,15,680 രൂപ

16. 1,14,720 രൂപ

17. 1,13,600 (Morning) 1,13,080 (evening)

18. 1,13,080

19. 1,14,760

      115320(വൈകുന്നേരം)

20.1,14,520

Tags:    
News Summary - Gold prices fall in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT