ഒാഹരി വിപണികളിൽ ഉയർച്ച

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഒാഹരി വിപണികളിൽ ഉയർച്ചയുണ്ടായി. അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എക്​സിറ്റ്​ പോൾ ഫലങ്ങൾ കഴിഞ്ഞയാഴ്​ച വിപണിയുടെ തകർച്ചക്ക്​ കാരണമായിരുന്നു. വിപണിക്ക്​ പ്രിയപ്പെട്ട ഹിലരി ക്​ളിൻറൺ പ്രസിഡൻറാവാൻ സാധ്യത കുറവാ​െണന്ന എക്​സിറ്റ്​പോൾ ഫലങ്ങളാണ്​ വിപണിയെ സ്വാധിനിച്ചത്​.

ബോംബൈ സ്​റ്റാക്​ എക്​സേഞ്ച്​ സൂചിക സെൻസെക്​സ്​ 132.15 പോയിൻറ്​ ഉയർന്ന്​ 27,591.14ലാണ്​ വ്യാപരം അവസാനിപ്പിച്ചത്​.  ദേശീയ സൂചിക നിഫ്​റ്റിയും നേട്ടത്തിൽ തന്നെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. നിഫ്​റ്റി 46.50 പോയിൻറ്​ ഉയർന്ന്​ 8,543.55 ലെത്തി.
ജീ.ഡി.എൽ, സിയറ്റ്​, ടാറ്റ മോ​േട്ടാഴ്​സ്​, ശ്രീ ഇൻഫ്ര എന്നിവയാണ്​ നേട്ടമുണ്ടാക്കിയ ഒാഹരികൾ. ബെർഗർ പെയിൻറസ്​, സൺഫാർമ, ക്രോമട്ടൺ ഗ്രീവസ്, എന്നിവയാണ്​ നഷ്​ടമുണ്ടാക്കിയ പ്രധാന ഒാഹരികൾ.

Tags:    
News Summary - Sensex gain by 132 points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT