ഒാഹരി വിപണികളിൽ വൻ നഷ്​ടം

മുംബൈ: നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ഉപഭോക്​താകളുടെ ഉൽപന്ന ആവശ്യകത കുറഞ്ഞതും എണ്ണവിലയിലുണ്ടായ മാറ്റവും യൂറോപ്യൻ,അമേരിക്കൻ വിപണികളിലെ സമിശ്രപ്രതികരണവും ഇന്നും ഇന്ത്യൻ ഒാഹരിവിപണികളെ ബാധിച്ചു.

ബോംബൈ സൂചിക സെൻസെക്​സ്​ 329.26 പോയിൻറ്​ താഴ്​ന്ന് 26,230.66ലെത്തി. ദേശീയ സൂചിക നിഫ്​റ്റി 106.10 പോയിൻറ്​ താഴ്​ന്ന്​ 8,086.80 പോയിൻറിലാണ്​ വ്യാപാരമവസാനിപ്പിച്ചത്​.

സിപ്​ള, കോൾ ഇന്ത്യ, റിലയൻസ്​, ​െഎ.സി.​െഎ.സി ബാങ്ക്​ എന്നിവയാണ്​ നേട്ടമുണ്ടാക്കിയ ഒാഹരികൾ. ടാറ്റ മോ​േട്ടാഴ്​സ്​, മാരുതി സുസുക്കി, ഏഷ്യൻ പെയിൻറസ്​ എന്നീ ഒാഹരികൾ നഷ്​ടം രേഖപ്പെടുത്തി.സെക്​ടറുകളിൽ ഏറ്റവും കൂടുതൽ നഷ്​ടമുണ്ടാക്കിയത്​ ഒാ​േട്ടാമൊബൈൽ സെക്​ടറാണ്​.

Tags:    
News Summary - Sensex ends 329 points lower; Nifty50 falls below 8,100

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT