Posted On
date_range Updated On
date_range ഒാഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു
മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ ഇന്നും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോംബൈ സൂചിക സെൻസെക്സ് 77.38 പോയിൻറ് ഇടിഞ്ഞ് 26,150.24 പോയിൻറിലാണ് വ്യാപരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 5.85 പോയിൻറിെൻറ നഷ്ടത്തിൽ 8074.10ലും എത്തി.
യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഡിസംബറിൽ കുറക്കാനുള്ള സാധ്യതയാണ് വിപണിക്ക് തിരിച്ചടിയായത്. വിദേശ ഫണ്ടുകളുടെ കൂടുതലായി എത്തിയതും രൂപയുടെ മൂല്യതകർച്ചയും വിപണിയെ ബാധിച്ചതായാണ് സൂചന.
മെറ്റൽ, കൺസ്യുമർ ഡ്യൂറബിൾ, ഹെൽത്ത് കെയർ എന്നീ വിഭാഗങ്ങളിലെ ഒാഹരികളാണ് വൻനഷ്ടം നേരിട്ടത്. ഏഷ്യയിലെ മറ്റു ഒാഹരി സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.