ഒാഹരി വിപണികളിൽ ഇടിവ്​

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികളിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്​ രേഖപ്പെടുത്തി. ബോംബൈ സൂചിക സെൻസെക്സ്​ 156 പോയിൻറ്​ താഴ്​ന്ന്​ 27,274.15ലാണ്​ വ്യാപാരമവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റിയും നഷ്​ടത്തിൽ തന്നെയാണ്​ വ്യപാരമവസാനിപ്പിച്ചത്​. നിഫ്റ്റി 51 പോയിൻറ്​ താഴ്ന്ന്​ 8,433.75  പോയിൻറിലെത്തി.

സൺഫാർമ, കോക്​സ്​  കിംഗ്സ്​, പി.​​െഎ ഇൻഡ്​സ്​ട്രീസ്​, ജിൻഡാൽ സ്​റ്റീൽ, ജി.വി.കെ പവർ ഇൻഫ്രാസ്​ട്രകച്ചർ എന്നിവയാണ്​ നഷ്​ടമുണ്ടാക്കിയ പ്രധാന ഒാഹരികൾ. ​െഎ.ടി.സി, ഇന്ത്യൻ ഹോട്ടൽ, എച്ച്​.സി.എൽ, ശ്രീ സിമൻറ്​ എന്നിവയെല്ലാമാണ്​ നേട്ടമുണ്ടാക്കിയ ഒാഹരികൾ.

ഫാർമസ്യുട്ടികൽ സെക്​ടറും ഇൻഫ്രാസെക്​ടർ, റീ​െട്ടയിൽ പോലുളള വ്യവസായങ്ങൾക്കാണ്​ വൻ നഷ്ടം രേഖപ്പെടുത്തിയത്​കഴിഞ്ഞ കുറേ ദിവസങ്ങളായി വിപണിയിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുകയായിരുന്നു. അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സാഹര്യങ്ങൾ കുറച്ച്​ ദിവസങ്ങളായി വിപണിയെ സ്വാധിനിക്കുകയായിരുന്നു.

Tags:    
News Summary - Sensex down 156 points; US election worry persists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT