കോവിഡ്​ ഭീതിക്കിടയിലും വിപണികളിൽ നേട്ടം

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്​സ്​ 1450 പോയൻറാണ്​ ഉയർന്നത്​​. ദേശീയ സൂചിക നിഫ്​റ്റിയും 300 പോയൻറ്​ ഉയർന്നു . ആദ്യമുണ്ടാക്കിയ നേട്ടം നിലനിർത്താൻ വിപണിക്ക്​ പിന്നീട്​ സാധിച് ചില്ലെങ്കിലും ഇരു സൂചികകളും നഷ്​ടത്തിലേക്ക്​ പോയിട്ടില്ല.

ഏഷ്യൻ വിപണികളിൽ കോവിഡ്​ 19 മൂലമുണ്ടായ അനിശ്​ചിതത്വങ്ങളാണ്​ ഇന്ത്യൻ വിപണിയേയും സ്വാധീനിക്കുന്നത്​. വൈറസ്​ ബാധ മൂലം ഇന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങൾ അടച്ചിടൽ പ്രഖ്യാപിച്ചതോടെ രാജ്യത്ത്​ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന്​ ഉറപ്പായിട്ടുണ്ട്​. ഇതും​ വിപണികളെ സ്വാധീനിക്കുന്നു.

ഐ.ടി സ്​റ്റോക്കുകളാണ്​ ഇന്ന്​ വിപണിയിലുണ്ടായ നേട്ടത്തിന്​ പ്രധാന കാരണം. ഇൻഫോസിസ്​, ടെക്​ മഹീന്ദ്ര, എച്ച്​.സി.എൽ തുടങ്ങി കമ്പനികളുടെ ഓഹരികൾ ആറ്​ ശതമാനം ഉയർന്നു. ഹിന്ദുസ്ഥാൻ യൂനിലിവറും നേട്ടം രേഖപ്പെടുത്തി. നിഫ്​റ്റിയിൽ ഫാർമ ഇൻഡക്​സ്​ ഉയർന്നപ്പോൾ ബാങ്കിങ്​ നഷ്​ടത്തിലേക്ക്​ കൂപ്പുകുത്തി.

കോവിഡ്​ വൈറസ്​ ബാധയെ തുടർന്നുള്ള സാമ്പത്തിക ആഘാതം ഇല്ലാതാക്കാൻ പല രാജ്യങ്ങളും സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇന്ത്യയിലും അത്തരമൊരു പാക്കേജ്​ വേണമെന്നാണ്​ സാമ്പത്തിക രംഗത്ത്​ നിന്ന്​ ഉയരുന്ന പ്രധാന ആവശ്യം. വരും ദിവസങ്ങളിൽ അത്തരമൊരു പാക്കേജ്​ വരികയാണെങ്കിൽ വിപണിയെ അത്​ ഗുണകരമായ രീതിയിൽ സ്വാധീനിക്കും.

Tags:    
News Summary - Sensex up-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT