ഒാഹരി സൂചികകൾ വൻ നേട്ടത്തിൽ ക്ലോസ്​ ചെയ്​തു

 

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. ബോംബൈ സൂചിക സെൻസെക്​സ്​ 314.92 പോയിൻറ്​ ഉയർന്ന്​ 30,248ത്തിൽ ​ ക്ലോസ്​ ചെയ്​തു. ദേശീയ സൂചിക നിഫ്​റ്റി റെക്കോർഡ്​ നേട്ടത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 90.45 പോയിൻറ്​ ഉയർന്ന്​  9,407.30ത്തിലാണ്​ ​ നിഫ്​റ്റി വ്യാപാരം അവസാനിപ്പിച്ചത്​.

ബിഎസ്ഇയിലെ 1619 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1226 ഓഹരികള്‍ നഷ്ടത്തിലുമാണ് ബുധനാഴ്​ച വ്യാപാരമവസാനിപ്പിച്ചത്​.

ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, മാരുതി, ആക്‌സിസ് ബാങ്ക്, സിപ്ല, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

Tags:    
News Summary - Markets at record highs on monsoon forecast; Nifty above 9,400

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT