11 പൊതുമേഖല കമ്പനികളുടെ സർക്കാർ ഒാഹരി വിൽപനക്ക്

ന്യൂഡൽഹി: നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന 11 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ സർക്കാറിനുള്ള ഒാഹരികളുടെ 25 ശതമാനം വിൽപനക്കു വെക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇൗ ഒാഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. ചെറുകിട നിക്ഷേപകർക്കും ജീവനക്കാർക്കും അഞ്ചു ശതമാനം വിലക്കിഴിവ് അനുവദിക്കും.

സർക്കാർ ഒാഹരിയുടെ നാലിലൊന്ന് വിൽപനക്കുവെക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ ഇവയാണ്: റെയിൽവേ േകറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (െഎ.ആർ.സി.ടി.സി), റൈറ്റ്സ് ലിമിറ്റഡ്, റെയിൽ വികാസ് നിഗം ലിമിറ്റഡ്, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ, ഭാരത് ഡൊമിക്സ് ലിമിറ്റഡ്, ഗാർഡൻ റീച്ച്ഷിപ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ്, മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ്, നോർത്ത് ഇൗസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ,  എം.എസ്.ടി.സി, മിശ്ര ധാതു നിഗം ലിമിറ്റഡ്.

പൊതുമേഖല കമ്പനികളുടെ ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് പ്രതിബദ്ധത വർധിപ്പിക്കാനും കമ്പനികളുടെ യഥാർഥ മൂല്യം പുറത്തുകൊണ്ടുവരാനും സഹായിക്കുമെന്നാണ് സർക്കാറിെൻറ നിലപാട്.എണ്ണപ്പനകൃഷി പ്രോത്സാഹിപ്പിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ദേശീയ എണ്ണക്കുരു-എണ്ണപ്പന മിഷനു കീഴിൽ എണ്ണപ്പനകൃഷി ചെയ്യാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവു വരുത്തി. അതനുസരിച്ച് എണ്ണപ്പനകൃഷി സഹായം 25 ഹെക്ടറിനു മുകളിലും ലഭിക്കും. ഇൗ കൃഷിയിൽ പ്രത്യക്ഷ വിദേശനിക്ഷേപം പൂർണതോതിൽ അനുവദിക്കും. കോർപറേറ്റ് സ്ഥാപനങ്ങൾക്ക് വൻതോതിൽ കൃഷി ചെയ്യാം. സ്വകാര്യ സംരംഭകർ, സഹകരണ സ്ഥാപനങ്ങൾ, സംയുക്ത സംരംഭങ്ങൾ എന്നിവക്കും കൃഷിയിൽ പ്രോത്സാഹനം നൽകും.

എണ്ണപ്പനകൃഷി പ്രോത്സാഹന പദ്ധതി കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവയടക്കം 12 സംസ്ഥാനങ്ങളിൽ നടപ്പാക്കിവരുന്നുണ്ട്. എന്നാൽ, ശേഷി പൂർണതോതിൽ വിനിയോഗിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. എണ്ണപ്പനകൃഷി ഇപ്പോൾ ഒാരോ കർഷകെനയും കേന്ദ്രീകരിച്ചാണ് നിൽക്കുന്നത്. സഹകരണ, സ്വകാര്യ, കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സഹായം നേരിട്ടുനൽകാൻ സംവിധാനമില്ല. തരിശുഭൂമി പരമാവധി ഉപയോഗപ്പെടുത്താൻ പദ്ധതി സഹായിക്കുമെന്നാണ് സർക്കാറിെൻറ വിലയിരുത്തൽ. രാജ്യത്ത് ഭക്ഷ്യഎണ്ണയുടെ ഉൽപാദനം 90 ലക്ഷം ടൺ മാത്രമാണ്. എന്നാൽ, ഉപഭോഗം 2.50 കോടി ടൺ വരും. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 70 ശതമാനവും പാമോയിലാണ്. ഉൽപാദനക്ഷമത വെച്ചുനോക്കിയാൽ ഏറ്റവും കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കാവുന്ന ഭക്ഷ്യഎണ്ണയാണ് പാമോയിൽ എന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - government sell shares of 11 public limited company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT