റിസർവ്​ ബാങ്ക്​ വായ്​പനയം: ഒാഹരി വിപണികളിൽ ഇടിവ്​

മുംബൈ: റിസർവ്​ ബാങ്കി​െൻറ പുതിയ വായ്​പ നയം ഒാഹരി വിപണികൾക്ക്​ തിരിച്ചടിയായി. നോട്ട്​ പിൻവലിക്കൽ തീരുമാനത്തിന്​ ശേഷം ബുധനാഴ്​ചയാണ്​ റിസർവ്​ ബാങ്ക്​ പുതിയ വായ്​പ നയം പ്രഖ്യാപിച്ചത്​. റിപ്പോ നിരക്ക്​ 6.25 ശതമാനമായി റിസർവ്​ ബാങ്ക്​ നില നിർത്തുകയായിരുന്നു. വിലക്കയറ്റം നിയ​ന്ത്രിക്കുന്നതിന്​ വേണ്ടിയാണ്​ റിസർവ്​ ബാങ്ക്​ നിരക്കുകളിൽ വ്യത്യാസം വരുത്താതിരുന്നതെന്നാണ്​ സൂചന.

ബോംബെ സൂചിക സെൻസെക്​സ്​ 155.89 പോയിൻറ്​ താഴ്​ന്ന്​ 26,236ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റിയും തകർച്ച നേരിട്ടു. നിഫ്​റ്റി 41.10 പോയിൻറ്​ താഴ്​ന്ന്​ 8,102 പോയിൻറിൽ ക്ലോസ്​ ചെയ്​തു.

ആർ.ബി.​െഎയുടെ തീരുമാനം മൂലം പ്രധാനമായും തകർച്ച നേരിട്ടത്​ ബാങ്കിങ്​ മേഖലയിലെ ഒാഹരികൾക്കാണ്​. എച്ച്​.ഡി.എഫ്​.സി, ​െഎ.സി.​െഎ.​സി.​െഎ, എസ്​.ബി.​െഎ തുടങ്ങിയ ബാങ്കിങ്​ ഒാഹരികളെല്ലാം തകർച്ച നേരിട്ടു. ബാങ്കിങ്​ ഒാഹരികൾ തകർന്നപ്പോഴും ഒാ​േട്ടാ മൊബൈൽ ഒാഹരികൾ വിപണിയിൽ നേട്ടമുണ്ടാക്കി. ടി.വി.എസ്​്​, ടാറ്റ മോ​േട്ടാഴ്​സ്​, അശോക്​ ലൈലാൻഡ്​ എന്നിവ വിപണിയിൽ നേട്ടമുണ്ടാക്കി.
 

Tags:    
News Summary - Bank stocks tumble as RBI maintains status quo; realty, auto stocks mixed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT