സെൻസെക്​സ്​ 258 പോയിൻറ്​ ഉയർന്നു

മുംബൈ: ​ഒാഹരി വിപണികളിൽ ഇന്ന്​ വൻ മുന്നേറ്റം. അമേരിക്കൻ ഒാഹരി വിപണിയിലെ സംഭവവികാസങ്ങളും ഫെഡറൽ റിസർവ്​ പലിശ നിരക്ക്​ ഡിസംബറിൽ ഉയർത്താനുള്ള സാധ്യതയും ഒാഹരി വിപണിക്ക്​ ഇന്നും ഗുണകരമായി.

ബോംബൈ സൂചിക സെൻസെക്​സ്​ 258.80 പോയിൻറ്​ ഉയർന്ന്​ 26,652.81ലാണ്​ വ്യാപാരമവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 82.35 പോയിൻറ്​ ഉയർന്ന്​ 8,224.50 പോയിൻറിൽ​ വ്യാപാരമവസാനിപ്പിച്ചു​. ​െഎ.സി.​െഎ.സി ബാങ്ക്​, മാരുതി, എസ്​.ബി.​െഎ  ഒാഹരികൾ വിപണിയിൽ നേട്ടമുണ്ടാക്കിയപ്പോൾ. റിലയൻസ്​, ഗെയിൽ, കോൾ ഇന്ത്യ എന്നിവ നഷ്​ടം രേഖപ്പെടുത്തി.

Tags:    
News Summary - 30 Nov, 2016 Sensex ends 259 points higher, Nifty50 tops 8,200; Welspun rallies 7%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT