വിപണി മൂല്യം: 10 കമ്പനികള്‍ നേടിയത് 30,968  കോടിയുടെ വര്‍ധന

മുംബൈ: ഓഹരി വിപണിയിലെ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ 10 മുന്‍നിര കമ്പനികളുടെ വിപണി മൂലധനത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായത് 30,968 കോടി രൂപയുടെ വര്‍ധന. 
ഒ.എന്‍.ജി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവയായിരുന്നു നേട്ടത്തില്‍ മുന്നില്‍. ഒ.എന്‍.ജി.സിയുടെ വിപണി മൂലധനത്തില്‍ 9411.04 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ മൊത്തം മൂല്യം 2,29,030.47 കോടി രൂപയിലത്തെി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 9032.04 കോടിയുടെ വര്‍ധനയോടെ വിപണി മൂലധനം 3,59,968.41 കോടി രൂപയിലത്തെി. എസ്.ബി.ഐക്ക് 5860.9 കോടി രൂപയാണ് നേട്ടം. മൊത്തം മൂല്യം 2,00,473.72 കോടിയിലത്തെി. എച്ച്.ഡി.എഫ്.സി ബാങ്കിന് 2392.9 കോടി രൂപയാണ് വര്‍ധന. മൊത്തം ഓഹരി മൂല്യം 3,26,121.14 കോടി. എച്ച്.യു.എല്‍ (2283 കോടി), എച്ച്.ഡി.എഫ്.സി (1987.9 കോടി) എന്നിവയായിരുന്നു നേട്ടത്തില്‍ മുന്നിലുള്ള മറ്റ് പ്രധാന ഓഹരികള്‍. അതേസമയം, ടി.സി.എസ്, ഐ.ടി.സി, സി.ഐ.എല്‍ തുടങ്ങിയവക്ക് കനത്ത നഷ്ടമുണ്ട്. ടി.സി.എസിന്‍െറ മൂല്യത്തില്‍ 11,615.67 കോടി രൂപയും ഐ.ടി.സിയുടെ മൂല്യത്തില്‍ 2633 കോടി രൂപയും സി.ഐ.എല്ലിന്‍െറ മൂല്യത്തില്‍ 2147 കോടിയുമാണ് നഷ്ടം. വിപണി മൂലധനത്തില്‍ മുന്നില്‍ ടി.സി.എസാണ്- 4,66,646 കോടി രൂപ. കഴിഞ്ഞയാഴ്ച സെന്‍സെക്സും നിഫ്റ്റിയും 195.18ഉം 86.45ഉം പോയന്‍റാണ് സ്വന്തമാക്കിയത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT