സൂചികകള്‍ നേരിയ നേട്ടത്തില്‍

വ്യാഴാഴ്ചത്തെ കനത്ത നഷ്ടത്തിനുശേഷം സെന്‍സെക്സ് 34 പോയന്‍റ് നേട്ടം കണ്ടത്തെി വെള്ളിയാഴ്ച ഇടപാടുകള്‍ തീര്‍ത്തു. എങ്കിലും ആറു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും മോശം നിലയിലാണ് ഈയാഴ്ചത്തെ ഇടപാടുകള്‍ അവസാനിച്ചത്. ആഗോളസാമ്പത്തികമാന്ദ്യവും ബ്ളൂചിപ് ഓഹരികളുടെ മോശം പാദവാര്‍ഷിക ഫലവുമാണ് സൂചികകള്‍ക്ക് തിരിച്ചടിയായത്. വെള്ളിയാഴ്ച 34.29 പോയന്‍റ് മുന്നേറിയ സെന്‍സെക്സ് 22,986.12ലും 4.60 പോയന്‍റ് മുന്നേറിയ നിഫ്റ്റി 6,980.95ലും ഇടപാടുകള്‍ തീര്‍ത്തു. ടാറ്റാ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, എം ആന്‍ഡ് എം, ആക്സിസ് ബാങ്ക്, എന്‍.ടി.പി.സി, സണ്‍ ഫാര്‍മ, എച്ച്.യു.എല്‍, എച്ച്.ഡി.എഫ്.സി, ടി.സി.എസ് തുടങ്ങിയ ഓഹരികള്‍ നേട്ടം കണ്ടത്തെിയപ്പോള്‍ ഭെല്‍, അദാനി പോര്‍ട്സ്, ഒ.എന്‍.ജി.സി, എല്‍ ആന്‍ഡ് ടി, ടാറ്റാ സ്റ്റീല്‍, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ നഷ്ടത്തിലായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT