ന്യൂഡല്‍ഹി: ഐ.പി.ഒ തരംഗത്തില്‍ പങ്കാളിയാവാന്‍ പ്രമുഖ കമ്പനി എല്‍ ആന്‍ഡ് ടിയും ഒരുങ്ങുന്നു. ഐ.ടി വിഭാഗമായ എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കിന്‍െറ 15 ശതമാനം ഓഹരി പ്രാഥമിക ഓഹരി വിപണി വഴി വിറ്റഴിക്കാനാണ് ആലോചന. ഇതുവഴി 2500 കോടിയോളം രൂപ സമാഹരിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ വഴി മൂലധന സമാഹരണം നടത്താന്‍ കഴിഞ്ഞ ദിവസം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഈ മാസം പകുതിയോടെ കരട് രൂപം സെബിക് സമര്‍പ്പിക്കുമെന്നാണ് സൂചന. ഏറെക്കാലത്തെ ഇടവേളക്ക്ശേഷം ഐ.പി.ഒ വിപണി ഉണര്‍ന്നതോടെ അത് പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കൂടുതല്‍ കമ്പനികള്‍. 2015ല്‍ മാത്രം ഇതുവരെ 24 കരട് നിര്‍ദ്ദേശങ്ങളാണ് ഇത്തരത്തില്‍ സെബിക്ക് ലഭിച്ചിരിക്കുന്നത്. ഒമ്പതെണ്ണമാണ് ഇതിനകം നടന്നത്. ഇന്‍ഡിഗോയും കഫേകോഫിയുമടക്കം പല പ്രമുഖ കമ്പനികളും വിപണിയിലേക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലുമാണ്്. അതിനിടെ കഴിഞ്ഞ ദിവസം നടന്ന സിന്‍ജീന്‍ ഇന്‍റര്‍നാഷലിന്‍െറ ഐ.പി.ഒയും വിജയമായിരുന്നു. ബയോകോണിന്‍െറ ഐ.ടി വഭാഗമായ സിന്‍ജീന്‍ ഫാര്‍മ മേഖലയില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ ഐ.ടി മേഖലയിലത്തെുന്ന ആദ്യ കമ്പനിയാണ്. സമയം അവസാനിച്ചപ്പോള്‍ 32 മടങ്ങ് ആവശ്യക്കാരാണുണ്ടായിരുന്നത്. 550 കോടിയോളം രൂപയാണ് ഇതുവഴി സമാഹരിക്കപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.