ലാഭം വർധിച്ചു; ഉപഭോക്​താക്കൾക്ക്​ അധിക ബോണസുമായി എൽ.​െഎ.സി

ന്യൂഡൽഹി: നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം വർധിച്ചതി​​​െൻറ പശ്​ചാത്തലത്തിൽ ഉപഭോക്​താകൾക്ക്​ 40 ശതമാനം അധിക ബോണസും സർക്കാറിന്​ കൂടുതൽ ഡിവിഡൻറും നൽകാനൊരുങ്ങി ​ലൈഫ്​ ഇൻഷൂറൻസ്​ കോർപ്പറേഷൻ ഒാഫ്​ ഇന്ത്യ. ബോണസ്​ നൽകുന്നതിനായി 47,387.44 കോടി രൂപയാണ്​ എൽ.​െഎ.സി മാറ്റിവെച്ചിരിക്കുന്നത്​. ഒാഹരികൾക്കുള്ള ഡിവിഡൻറായി സർക്കാറിന്​ 2,494.08 കോടിയും നൽകും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത്​ യഥാക്രമം 34,207.58, 1,800.40 കോടിയുമായിരുന്നു.

ജീവൻ ശ്രീ, ജീവൻ പ്രമുഖ്​, ജീവൻ നിധി, ജീവൻ അമൃത്​ തുടങ്ങിയ എൽ.​െഎ.സിയുടെ പദ്ധതികളിൽ അംഗമായിട്ടുള്ളവർക്കാവും അധിക ബോണസ്​ ലഭിക്കുക. ഇതിനൊടൊപ്പം പുതുതായി അവതിരിപ്പിച്ച ജീവൻ തരുൺ, ജീവൻ ലാഭ്​, ജീവൻ പ്രകതി എന്നി പ്ലാനുകൾക്കുള്ള ബോണസും എൽ.​െഎ.സി പ്രഖ്യാപിച്ചു. വിവിധ പ്ലാനുകൾ വൺ ടൈം ഡയമണ്ട്​ ജൂബിലി വർഷ ബോണസായി 5 രൂപ മുതൽ അറുപത്​ രൂപ വരെ ആയിരം രൂപയുടെ പ്രീമിയത്തിന്​ ലഭിക്കും.

കൂടുതൽ മൽസരങ്ങൾ നില നിൽക്കുന്ന വിപണിയിലാണ്​ പ്രവർത്തിക്കുന്നതെന്നും ഇത്​ മനസിലാക്കിയാൽ മാത്രം പോരെന്നും രണ്ട്​ ചുവട്​ മുന്നിൽ വെക്കാൻ കഴിയണമെന്നും എൽ.​െഎ.സി ചെയർമാൻ വി.കെ ശർമ്മ പറഞ്ഞു. എൽ.​െഎ.സിയുടെ സീനിയർ ഡിവിഷണൽ മാനേജർമാരുടെ യോഗത്തിലാണ്​ അദ്ദേഹം ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.