Posted On
date_range Updated On
date_range പി.എഫില്‍ അധിക നിക്ഷേപത്തിന് അനുമതി പരിഗണനയില്‍
ന്യൂഡല്‍ഹി: തൊഴില്‍ദാതാവ് നിര്‍ബന്ധമായും നിക്ഷേപിക്കേണ്ട തുകക്ക് പുറമെ ജീവനക്കാര്‍ക്ക് ഇഷ്ടാനുസരണം പെന്‍ഷന്‍ പദ്ധതിയില്‍ അധികനിക്ഷേപം നടത്താന്‍ അനുവദിക്കുന്നത് എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍െറ (ഇ.പി.എഫ്.ഒ) പരിഗണനയില്‍. വിരമിച്ചശേഷം ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കാനാണ് ഈ പരിഷ്കാരമെന്ന് ഇ.പി.എഫ്.ഒയുടെ കേന്ദ്ര പ്രോവിഡന്‍റ് ഫണ്ട് കമീഷണര്‍ വി.പി ജോയ് പറഞ്ഞു. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്‍െറ 8.33 ശതമാനമാണ് തൊഴില്‍ദാതാവ് 1995ലെ എംപ്ളോയീസ് പെന്‍ഷന്‍ പദ്ധതിയില്‍ (ഇ.പി.എസ്-95) നിക്ഷേപിക്കുന്നത്. പുതിയ നിര്‍ദേശത്തിന് ഇ.പി.എഫ്.ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗീകാരം നല്‍കിയാല്‍, തൊഴില്‍ദാതാവ് നിക്ഷേപിക്കുന്നതിന് പുറമെ ജീവനക്കാര്‍ക്ക് അധികനിക്ഷേപം നടത്താനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.