ഉയര്‍ന്ന പി.എഫ് നിക്ഷേപങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ആലോചന

ന്യൂഡല്‍ഹി: എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് (ഇ.പി.എഫ്), ജനറല്‍ പ്രോവിഡന്‍റ് ഫണ്ട് (ജി.പി.എഫ്) അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം 1.5 ലക്ഷം രൂപയിലേറെ നിക്ഷേപിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 2016-17 ബജറ്റില്‍ തീരുമാനം വന്നേക്കുമെന്നാണ് സൂചന. നാഷനല്‍ പെന്‍ഷന്‍ സ്കീംപോലെയുള്ള മറ്റു പദ്ധതികളില്‍ ജനങ്ങളുടെ താല്‍പര്യം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണിത്. 1.5 ലക്ഷത്തിനുമേലുള്ള നിക്ഷേപങ്ങള്‍ക്ക് പിഴ ഈടാക്കുകയോ അല്ളെങ്കില്‍, പലിശ കുറച്ച് നല്‍കുകയോ ആണ് പരിഗണനയിലുള്ളത്. പബ്ളിക് പ്രോവിഡന്‍റ് ഫണ്ട് ഉള്‍പ്പെടെ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപത്തിന്‍െറ പരിധി പ്രതിവര്‍ഷം 1.5 ലക്ഷമാക്കിയിട്ടുണ്ടെങ്കിലും ജീവനക്കാര്‍ക്ക് തങ്ങളുടെ ഇ.പി.എഫ്, ജി.പി.എഫ് അക്കൗണ്ടുകളില്‍ അതിലേറെ നിക്ഷേപിക്കാന്‍ സാധിക്കും. ജി.പി.എഫ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള നിക്ഷേപപദ്ധതിയാണ്. 15,000 രൂപയില്‍ കൂടുതല്‍ പ്രതിമാസം സമ്പാദിക്കുന്ന 20ലേറെ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇ.പി.എഫ് നിര്‍ബന്ധമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.