ഓണ്‍ലൈനില്‍നിന്ന് വാങ്ങിയാല്‍ വാറന്‍റി കിട്ടി േല്ല?

ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ വിലക്കിഴവുകളും ഉത്സവ സീസണ്‍ ഓഫറുകളുമായി തഴച്ചു വളരുമ്പോഴും പല സാധാരണക്കാരും ഒട്ടൊരാശങ്കയോടെയാണ് വാങ്ങാനായി സൈറ്റുകളെ സമീപിക്കുന്നത്. പല സൈറ്റുകളില്‍ കയറി വിലനിലവാരം പഠിച്ചശേഷം നാട്ടിലെ കടയില്‍ പോയി അതിലും കുടിയ വിലക്ക് വാങ്ങുന്നവരും നിരവധിയാണ്. അവരെ കുറ്റംപറയാനാവില്ല, കാരണം പ്രമുഖ ഇലക്ട്രോണിക്സ് ബ്രാന്‍ഡുകള്‍ മുമ്പ് നല്‍കിയ മുന്നറിയിപ്പു തന്നെയാണ് ഇതിന് പ്രധാന കാരണം. 
പല ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ അംഗീകൃത വില്‍പ്പനക്കാരല്ളെന്നും അവരില്‍നിന്ന് വാങ്ങുന്നവക്ക് വില്‍പ്പനാനന്തര സേവനം ലഭിക്കില്ളെന്നും വ്യാജ ഉല്‍പന്നമാവാം എന്നതുമുള്‍പ്പെടെ അവക്കുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് തങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടാവില്ളെന്നുമൊക്കെ ഈ കമ്പനികള്‍ തന്നെയാണ് തങ്ങളുടെ വെബ്സൈറ്റുവഴി മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഡെല്‍, നിക്കോണ്‍, എല്‍.ജി, ജിയോനി, കാനന്‍, തോഷിബ തുടങ്ങിയ നിരവധി പ്രമുഖര്‍ ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയതോടെ ഓണ്‍ലൈനില്‍നിന്ന് വാങ്ങി വെട്ടിലാവേണ്ടെന്ന് കരുതിയവര്‍ നിരവധിയാണ്. 
ഇതിന്‍െറ തുടര്‍ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുമില്ല. 
രണ്ടു വിധത്തിലായിരുന്നു ഓണ്‍ലൈന്‍ വ്യാപാരികള്‍ ഇതിനെ നേരിട്ടത്. ഒന്ന് ഇങ്ങനെ പ്രഖ്യാപനം നടത്തിയ കമ്പനികളെ നേരിട്ട് ബന്ധപ്പെട്ട് പലരെയും തങ്ങളുടെ വ്യാപാര പങ്കാളികളാക്കി. മറ്റുചിലരെ കോടതി കയറ്റി. ഉദാഹരണത്തിന് എച്ച്.പിയും സോണിയും മറ്റും ഓണ്‍ലൈന്‍ വ്യാപാരം അഗീകരിച്ച് ഓരോ വെബ്സൈറ്റിലും തങ്ങളുടെ അംഗീകൃത വില്‍പ്പനക്കാരുടെ പേരുകള്‍ ഉള്‍പ്പെടുത്താമെന്ന് സമ്മതിച്ചു. ഫ്ളിപ്കാര്‍ട്ട് കേസുമായി പോയതോടെ നിക്കോണുള്‍പ്പെടെ മറ്റു ചിലര്‍ തങ്ങളുടെ മുന്നറിയിപ്പില്‍നിന്ന് കേസിനുപോയവരുടെ പേരുകള്‍ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍, എല്‍.ജി ഉള്‍പ്പെടെ ചെറിയൊരു വിഭാഗം ഇപ്പോഴും തങ്ങളുടെ നിലപാടില്‍നിന്ന് മാറാന്‍ തയാറായിട്ടില്ല. 
കമ്പനികള്‍ നിലപാട് മാറ്റിയാലും ഇല്ളെങ്കിലും പല കമ്പനികളുടെയും സര്‍വീസ് സെന്‍ററുകള്‍ ഇക്കാര്യമൊന്നും അറിഞ്ഞ മട്ടില്ല. വില്‍പ്പനാനന്തര സേവനത്തിനുചെല്ലുമ്പോള്‍ ഓണ്‍ലൈനില്‍ വാങ്ങിയതാണെങ്കില്‍ വാറണ്ടി കിട്ടില്ളെന്ന നിലപാടിലാണ് പലരും.
എന്നാല്‍, ഉല്‍പ്പന്നത്തിന് കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ വാറണ്ടി നിഷേധിക്കാനാവില്ളെന്ന് നിയമ വിദഗ്ധരും ഉപഭോക്തൃ അവകാശ പ്രവര്‍ത്തകരും പറയുന്നു. നികുതി അടച്ചതാണെന്ന് വ്യക്തമാക്കുന്ന ശരിയായ ബില്ളോടുകൂടിയ യഥാര്‍ഥ ഉല്‍പന്നമാണെില്‍ നിര്‍മാതാവിനോ സേവനദാതാക്കള്‍ക്കോ വാറണ്ടി നിഷേധിക്കാനാവില്ളെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എവിടെ നിന്ന് വാങ്ങിയതാണെന്നത് ബാധകമല്ളെന്നും അങ്ങനെ ചെയ്തില്ളെങ്കില്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍െറ ലംഘനമാണെന്നും ഇവര്‍ പറയുന്നു. 
വാറണ്ടിക്കാലത്ത് സേവനം നിഷേധിക്കുകയാണെങ്കില്‍ ഉപഭോക്താവ് ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍വീസ് സെന്‍ററിനും നിര്‍മാതാവിനും വാങ്ങിയ ഇടെയില്‍ സ്ഥാപനത്തിനും കത്തയക്കണം. നിഷേധിക്കുകയോ, അവഗണിക്കുകയോ ചെയ്താല്‍ നിയമാനുസൃതം പരാതിപ്പെടുകയോ കേസ് കൊടുക്കുകയോ ചെയ്യാം. അതേസമയം, വാങ്ങിയ ഉല്‍പന്നം യഥാര്‍ഥമാണെന്ന് ഉപഭോക്താവ് ഉറപ്പുവരുത്തണം. ഒപ്പും സീലുമുള്ള വാറണ്ടി കാര്‍ഡ്, ബില്‍, പരമാവധി ചില്ലറ വിലയുള്‍പ്പെടെ പാക്കിങ് വിശദാംശങ്ങള്‍, ഉല്‍പന്നത്തിന്‍െറ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെ വിവരങ്ങള്‍ എന്നിവയുണ്ടാകണം. ചിലപ്പോള്‍ ഉല്‍പ്പന്നം വീട്ടിലത്തെുമ്പോള്‍ ഒപ്പും സീലുമില്ലാത്ത വാറണ്ടിക്കാര്‍ഡും മറ്റുമാവും ഒപ്പമുണ്ടാവുക. ഇക്കാര്യങ്ങള്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് ഉറപ്പാക്കാം. 
വ്യാജ ഉല്‍പ്പനങ്ങളും മോഷണ മുതലും വരെ വിറ്റഴിക്കപ്പെട്ടു തുടങ്ങിയതോടെ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകളും കുടുതല്‍ ജാഗ്രത കാട്ടിത്തുടങ്ങിയിട്ടുണ്ട്. യഥാര്‍ഥവും നേരായ വഴിക്കുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ മാത്രമമേ വില്‍ക്കൂ എന്ന് വില്‍പ്പനക്കാരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങുന്നുണ്ടെന്നും ഉല്‍പ്പനത്തിന്‍െറ നിലവാരം നിരന്തരം നിരീക്ഷണ വിധേയമാക്കുന്നുണ്ടെന്നും ആമസോണ്‍ ഇന്ത്യ വക്താവ് പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.