വിലകുറയുന്നു, ആഭരണം പ്ളാറ്റിനത്തിലായാലോ

മുംബൈ: സ്വര്‍ണം വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ഒരു പുനരാലോചനക്ക് പ്ളാറ്റിനം വഴിയൊരുക്കുന്നു. സ്വര്‍ണംപോലെയോ അതിലുപരിയായോ വിലപിടിപ്പുള്ള ലോഹമായ പ്ളാറ്റിനത്തിന്‍െറ വില കുറയുന്നതാണ് നിക്ഷേപത്തിന് അവസരമൊരുക്കുന്നത്. 2007ല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്‍െറ ഇരട്ടി വിലക്കാണ് പ്ളാറ്റിനം വിറ്റിരുന്നതെങ്കില്‍ ഇപ്പോള്‍ ഏഴുവര്‍ഷത്തെ താഴ്ന്ന നിലയിലാണ് വില. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ഒൗണ്‍സിന് 1004 ഡോളറാണ് വില. സ്വര്‍ണത്തേക്കാള്‍ 150 ഡോളറോളം കുറവാണിത്. പുതിയ ഖനികളില്‍നിന്ന് ഉല്‍പാദനം തുടങ്ങിയതോടെ ലഭ്യത വര്‍ധിച്ചതും ചൈനയിലെ മാന്ദ്യം സംബന്ധിച്ച ആശങ്കകളുമാണ് പ്ളാറ്റിനത്തിന്‍െറ വില കുറയാന്‍ പ്രധാന കാരണം. വാഹന വിപണിയിലെ മാന്ദ്യവും നിര്‍മാണ ഘടകമായ പ്ളാറ്റിനത്തിന്‍െറ വിലയെ ബാധിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ ഇപ്പോഴും 10 ഗ്രാം സ്വര്‍ണവുമായി താരതമ്യം ചെയ്താല്‍ 1000 രൂപയോളം അധികമാണ് പ്ളാറ്റിനത്തിന്. ഇന്ത്യയില്‍ ആഭരണമായി മാത്രമാണ് പ്ളാറ്റിനം വാങ്ങാനാവുക. ആഭരണങ്ങളില്‍ തന്നെ 70 ശതമാനവും വിവാഹ മോതിരങ്ങളോ വളകളോ ആണെന്നും ജ്വല്ലറി മേഖലയിലെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍, കമ്മോഡിറ്റി മാര്‍ക്കറ്റുകളില്‍ ലഭ്യമല്ലാത്തതും, ലഭ്യതയും വിലയും ഉല്‍പാദകര്‍ നിയന്ത്രിക്കുന്നതും മൂലം സ്വര്‍ണത്തെപ്പോലെ വില വ്യതിയാനം പ്ളാറ്റിനത്തിന് പതിവില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.