നിക്ഷേപിക്കാൻ ഒരുങ്ങുകയാണോ? സംരംഭകർക്കായുള്ള ഇൗ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം

കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ വർഷത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്ക് പട്ടിക പുറത്തുവിട്ടപ്പോൾ ഞെട്ടിയത് കേരളം, മുൻ വർഷത്തെ അപേക്ഷിച്ച് ഏഴ് റാങ്ക് പിന്നിൽ. 2018ൽ 21ാം സ്ഥാനമായിരുന്നു കേരളത്തി​െനങ്കിൽ, കഴിഞ്ഞ വർഷം 28ാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തെത്തിയത് ആന്ധ്രപ്രദേശ്.

നിക്ഷേപ സൗഹൃദ പദവി നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങളിലെ പിഴവാണ് കേരളത്തിന് വിനയായതെന്നും മാനദണ്ഡങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യവസായ വികസന ബോർഡ് കേന്ദ്രത്തിന് കത്തെഴുതിയെങ്കിലും സ്ഥിതി മെച്ചപ്പെടുത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രം. മാത്രമല്ല, സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് അറിയിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ, മാനദണ്ഡങ്ങൾ മാറ്റണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതിനൊപ്പം ചീത്തപ്പേര് മാറ്റിയെടുക്കാൻ ചില നടപടികളുമായി സംസ്ഥാനവും മുന്നോട്ടു പോവുകയാണ്.


അതിൽ ചിലത് ഇങ്ങനെ:

  • മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി
    പുതിയ സംരംഭങ്ങൾ, ഒന്നര വർഷത്തിനകം തുടങ്ങിയ ചെറുകിട ഇടത്തരം സംരംഭങ്ങൾ, പത്തുവർഷംവരെയായ സ്​റ്റാർട്ടപ്പുകൾ എന്നിവക്ക്​ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിവഴി ആനുകൂല്യങ്ങൾ ലഭ്യമാക്കും.കേരളാ ഫിനാൻസ് കോർപറേഷനുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്ന സംരംഭകർക്ക് മറ്റ് ബാങ്കുകളിലുള്ള കുടിശ്ശികയില്ലാത്ത വായ്പയും ഏറ്റെടുക്കാൻ ഇൗ പദ്ധതിയിൽ സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. 50 ലക്ഷം രൂപ വരെയുള്ള വായ്പയാണ് ലഭിക്കുക. നിലവിൽ മറ്റു സംരംഭങ്ങൾ നടത്തുന്നവർക്കും പുതിയ സംരംഭങ്ങൾക്ക് ഇൗ പദ്ധതിയിൽ ആനുകൂല്യങ്ങൾ ലഭിക്കും. www.kfc.org ൽ രജിസ്​റ്റർ ചെയ്യാം.
  • അനുമതികൾ വേഗത്തിലാക്കാൻ 'കെസ്വിഫ്റ്റ് 2.0'
    വ്യവസായം തുടങ്ങുന്നതിനുള്ള അനുമതികൾ വേഗത്തിലാക്കാൻ ആവിഷ്കരിച്ച ഏകജാലക സംവിധാനത്തിെൻറ നൂതന ഒാൺലൈൻ സംവിധാനമായ 'കെസ്വിഫ്റ്റ് 2.0' ന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. കേരളാ സിംഗിൾ വിേൻറാ ഇൻറർഫേസ് ഫോർ ഫാസ്​റ്റ്​ ആൻറ് ട്രാൻസ്പരൻറ് ക്ലിയറൻസ് സംവിധാനത്തിലൂടെ സംരംഭകർക്ക് ആവശ്യമായ ലൈസൻസുകൾ, അനുമതികൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇൗ ഒാൺലൈൻ പ്ലാറ്റ് ഫോമിൽ ഇൻസെൻറിവ് സപ്പോർട്ട് സ്കീം, പ്രൊവിഷനൽ ടാക്സ് ഡെപ്പോസിറ്റ് സിസ്​റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്. നിക്ഷേപകർ, സംരംഭകർ എന്നിവർക്ക് പദ്ധതി ചെലവ് അനുമതി, മലിനീകരണ നിയന്ത്രണ ബോർഡ്​ അനുമതികൾ എന്നിവയടക്കം കാര്യങ്ങളിൽ ഏഴുദിവസത്തിനകം അംഗീകാരം നൽകുന്നു​േണ്ടാ എന്നത്​ നിരീക്ഷിക്കുന്നതിന് അഞ്ചംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. 2019 ല്‍ ആരംഭിച്ച കെ-സ്വിഫ്റ്റില്‍ 31 തരം അനുമതികളും ലൈസന്‍സുകളും നല്‍കുന്നതിനായി 16 വിവിധ വകുപ്പുകള്‍/ഏജന്‍സികള്‍ എന്നിവ ഉണ്ടായിരുന്നു. എന്നാൽ, ലൈസന്‍സ് പുതുക്കുന്ന സൗകര്യം ഉറപ്പാക്കണമെന്ന സംരംഭകരുടെ ആവശ്യത്തെ തുടര്‍ന്നാണ് കെ.എസ്‌.ഐ.ഡി.സിയും എൻ.ഐ.സിയും സംയുക്തമായി പ്രവര്‍ത്തിച്ച് 16 വകുപ്പുകളിലായി ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച പതിപ്പ് തയാറാക്കിയത്.

ഇതിലൂടെ നിലവിലെ വ്യവസായ യൂണിറ്റുകള്‍ക്ക് പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് അനുമതി ലഭ്യമാക്കുന്നതിനും സാധിക്കും.



 സംശയ നിവാരണത്തിന് ടോൾഫ്രീ നമ്പർ

വ്യവസായ വകുപ്പി​െൻറ കോള്‍സെൻററില്‍ 1800 890 1030 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ നിക്ഷേപവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്​ മറുപടി ലഭിക്കും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് എട്ടുവരെ പ്രവര്‍ത്തിക്കും. മലയാളത്തിലും ഇംഗ്ലീഷിലും വിവരങ്ങള്‍ ലഭിക്കും. ബന്ധപ്പെടുന്നവരുടെ വിവരങ്ങളും ചോദ്യങ്ങളും കസ്​റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെൻറ്​ (സി.ആർ.എം) സോഫ്റ്റ് വെയറില്‍ സൂക്ഷിക്കും. പരിഹരിച്ചവ, പരിഹരിക്കാത്തവ, ഫോര്‍വേര്‍ഡ് ചെയ്തവ എന്നിവയുടെ വിവരങ്ങളും സൂക്ഷിക്കും. കോള്‍സെൻററിലെ പ്രതിദിന, പ്രതിവാര, പ്രതിമാസ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന വ്യവസായ വികസന കോർപറേഷ നുമായി (കെ.എസ്‌.ഐ.ഡി.സി) പങ്കു​വെക്കും.

പരിഹാരം കാണാൻ ഫെസിലിറ്റേഷൻ സെൻറർ

നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും കൈപ്പറ്റുന്നതിനും പരിഹരിക്കുന്നതിനും പരിഹാര പുരോഗതി നിരീക്ഷിക്കുന്നതിനുമായി കെ.എസ്‌.ഐ.ഡി.സിയിലാണ് ഇന്‍വെസ്​റ്റ്​മെൻറ്​ ഫെസിലിറ്റേഷന്‍ സെൻറര്‍ സജ്ജീകരിച്ചിരിക്കുന്നത്. നിക്ഷേപ സംബന്ധമായ എല്ലാ വിവരങ്ങള്‍ക്കും ബന്ധപ്പെടാനാകുന്ന ഇൗ കേന്ദ്രം സിംഗിള്‍ വിന്‍ഡോ ബോര്‍ഡി​െൻറയും നിർദിഷ്​ട ഇന്‍വെസ്​റ്റ്​മെൻറ്​ ബ്യൂറോയുടെയും ബാക്ക് ഓഫിസ് ആയിരിക്കും. കെ.എസ്‌.ഐ.ഡി.സി എക്‌സിക്യൂട്ടിവ് ഡയറക്ടറുടെ കീഴിലുള്ള കേന്ദ്രത്തിലേക്ക് വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക.



പുതിയ വിവരങ്ങളറിയാൻ ഇൻവെസ്​റ്റർ കണക്ട്

നിക്ഷേപകര്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റു സുപ്രധാന പങ്കാളികള്‍ എന്നിവരുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിന് 'ഇൻവെസ്​റ്റർ കണക്ട് മെയിൽ' സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പരിപാടികള്‍, നയങ്ങളിലെ മാറ്റങ്ങള്‍, പുതിയ പദ്ധതികള്‍, പരിഷ്‌കാരങ്ങള്‍, മറ്റു സുപ്രധാന വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങളും ന്യൂസ് ലെറ്റര്‍ പ്രദാനം ചെയ്യും.

മുഖ്യമന്ത്രി, വ്യവസായ മന്ത്രി എന്നിവരില്‍ നിന്നുള്ള സന്ദേശങ്ങളും കേരളത്തിലെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപിക്കല്‍, ആനുകാലിക സംഭവങ്ങള്‍, നിക്ഷേപകരുടെ വിജയഗാഥകള്‍, വകുപ്പുകളുടെ നേട്ടങ്ങള്‍, നിയമാവലികള്‍, എം.ഡിയുടെ ഡെസ്‌കില്‍നിന്നുള്ള വിവരങ്ങള്‍ എന്നിവയും ന്യൂസ് ലെറ്ററില്‍ ലഭിക്കും.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തെരഞ്ഞെടുത്ത രണ്ടായിരത്തിലധികം സംരംഭകര്‍ക്കാണ് 'ഇന്‍വെസ്​റ്റര്‍ കണക്ട്' മെയിലിലൂടെ നല്‍കുന്നത്. കെ.എസ്‌.ഐ.ഡി.സി, കിന്‍ഫ്ര, വ്യവസായ വാണിജ്യ വകുപ്പ് എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ന്യൂസ് ലെറ്റര്‍ ലഭ്യമാണ്.

കേരള ചെറുകിട വ്യവസായ അസോസിയേഷന്‍, സി.ഐ.ഐ, ഫിക്കി എന്നിവയുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നത്.

Tags:    
News Summary - new advantage of Kerala government to Entrepreneurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.