ഇന്ത്യയിലെ കുടുംബങ്ങളിൽ എത്ര സ്വർണമുണ്ട്; കണക്കുകൾ പുറത്തുവിട്ട് വേൾഡ് ഗോൾഡ് കൗൺസിൽ

സ്വർണം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത ഒന്നാണ്. വിവാഹങ്ങളിലും ഇന്ത്യക്കാ​ർക്ക് സ്വർണം കൂടിയേ തീരു. രാജ്യത്തെ സ്ത്രീകളും വ്യാപകമായി സ്വർണം ഉപയോഗിക്കുന്നുണ്ട്. ഇതിനുമെല്ലാം അപ്പുറം ഇന്ത്യക്കാരന്റെ സുരക്ഷിത നിക്ഷേപം കൂടിയാണ് സ്വർണം. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപമുള്ളത് ഇന്ത്യൻ കുടുംബങ്ങളിലാണെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

2020-21 വർഷത്തിൽ 13,000 ടൺ വരെയായിരുന്നു ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണനിക്ഷേപം. 2023ൽ ഇത് 25,000 ടണ്ണായി വർധിച്ചു. ഇന്ത്യയിലെ സ്വർണനിക്ഷേപത്തിന്റെ മൂല്യം കണക്കാക്കിയാൽ ജി.ഡി.പിയുടെ 40 ശതമാനം വരുമത്.

ലോകത്തിലെ സ്വർണത്തിന്റെ 11 ശതമാനവും ഇന്ത്യൻ കുടുംബങ്ങളിലാണ്. യു.എസ്, സ്വിറ്റ്സർലാൻഡ്, ജർമനി എന്നീ രാജ്യങ്ങളേക്കാളും കൂടുതൽ സ്വർണനിക്ഷേപം ഇന്ത്യയിലെ കുടുംബങ്ങളിലുണ്ട്. അതേസമയം, കരുതൽ സ്വർണ ശേഖരത്തിന്റെ കണക്കെടുത്താൽ ഇന്ത്യയല്ല ഒന്നാമത്. 8133.5 മെട്രിക് ടൺ ശേഖരവുമായി യു.എസാണ് ഒന്നാമത്. ജർമനിയാണ് പട്ടികയിൽ രണ്ടാമത്. 3359.1 മെട്രിക് ടണ്ണാണ് ജർമനിയുടെ സ്വർണ കരുതൽ ശേഖരം. 2451.8 മെട്രിക് ടൺ സ്വർണ കരുതൽ ശേഖരമുള്ള ഇറ്റലിയാണ് പട്ടികയിൽ മൂന്നാമത്.

Tags:    
News Summary - Who has maximum gold in India? Who owns 22579618 kg gold in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT