കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച നിശ്ചയിച്ച അതേ വിലയിലാണ് ഇന്നലെയും ഇന്നും തുടരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 11,185 രൂപയാണ് വില. പവൻ വില 89,480 രൂപയിലും തുടരുന്നു.
വെള്ളിയാഴ്ച സ്വർണവിലയിൽ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 17ന് 97,360 രൂപയെന്ന റെക്കോഡ് നിരക്കിലേക്ക് എത്തിയ ശേഷം വിലകുറഞ്ഞെങ്കിലും 90,000 രൂപയെ ചുറ്റിപ്പറ്റി ഏറിയും കുറഞ്ഞും തുടരുകയാണ്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് നിരക്ക് ട്രോയ് ഔൺസിന് 4,001.21 ഡോളറായും യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഔൺസിന് 4,009.80 ഡോളറായും തുടരുന്നു.
കഴിഞ്ഞ 15 വർഷത്തെ വിലനിലവാരങ്ങൾ പരിശോധിച്ചാൽ ഒക്ടോബർ മാസത്തോടെ വില കുറയുകയും അതിനുശേഷം നവംബർ മുതൽ ഫെബ്രുവരി വരെ ഏകദേശം 10 -20%. വരെ ഉയരുന്ന കാഴ്ചയുമാണ് കണ്ടുവരുന്നതെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. ഇതുപ്രകാരം ഫെബ്രുവരി മാസത്തോടു കൂടി ട്രോയ് ഔൺസിന് 4300- 4500 അല്ലെങ്കിൽ അതിനു മുകളിലേക്ക് ഉയരാനാണ് സാധ്യതയെന്ന് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.