Posted On
date_range Updated On
date_range സ്വർണത്തിന് 800 രൂപ കുറഞ്ഞു
കൊച്ചി: കുതിച്ചുയർന്ന സ്വർണ വില തിരിച്ചിറങ്ങുന്നു. ഇന്ന് പവന് 800 രൂപ കുറഞ്ഞ് 52,440 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,555 രൂപയാണ് വില.
ഏപ്രിൽ 19നായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ്. പവന് 54,520 രൂപയും ഗ്രാമിന് 6,815രൂപയുമായിരുന്നു അന്നത്തെ വില. ഏപ്രിൽ രണ്ടിന് 50,680 രൂപയായിരുന്നു. 17ദിവസം കൊണ്ട് 4000 രൂപയോളമാണ് വർധിച്ചത്. പിന്നീട് ഘട്ടംഘട്ടമായി 2080 രൂപ കുറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 45,520 രൂപയായിരുന്നു സ്വർണവില. രണ്ടുമാസം കൊണ്ട് 9000 രൂപയാണ് വർധിച്ചത്. ക്രമാതീതമായ വിലവർധന കേരളത്തിൽ സ്വർണക്കച്ചവടം കുത്തനെ കുറച്ചിരുന്നു. വീണ്ടും വില താഴോട്ടുപോകുന്നത് അക്ഷയതൃതീയ ഉത്സവത്തോടനുബന്ധിച്ച് വ്യാപാരം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.