ഒമൈക്രോണിൽ വീണ്ടും തകരുമോ ​? ഓഹരിവിപണിയിൽ ആശങ്ക

കൊച്ചി: നവംബർ സീരീസ്‌ സെറ്റിൽമെൻറ്‌ സൃഷ്‌ടിച്ച പിരിമുറുക്കങ്ങളും പുതിയ കൊറോണ വൈറസ്‌ വകഭേദവും ഓഹരി വിപണികളെ തകർത്തു. ജനുവരിക്ക്‌ ശേഷമുള്ള ഏറ്റവും കനത്ത പ്രതിവാര തകർച്ചയിലാണ്‌ ഇന്ത്യൻ ഇൻഡക്‌സുകൾ. പോയവാരം പ്രമുഖ സൂചികകൾ നാല്‌ ശതമാനം തളർന്നു.

ഈ വർഷം വിപണി അഭിമുഖീകരിച്ച ഏറ്റവും വലിയ തകർച്ചയ്‌ക്ക്‌ ഇടയിലും ഹെവിവെയിറ്റ്‌ ഓഹരികൾ വിദേശ ഓപ്പറേറ്റർമാർ മത്സരിച്ചു വിറ്റു. അതേ സമയം ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ അവരുടെ പരമാവധി വാങ്ങലുകൾക്ക്‌ നീക്കം നടത്തിയെങ്കിലും ഇത്‌ തകർച്ചയെ പിടിച്ച്‌ നിർത്താൻ ഉപകരിച്ചില്ല. പിന്നിട്ടവാരം ബോംബെ സെൻസെക്‌സ്‌ 2528 പോയിൻറ്റും നിഫ്‌റ്റി 738 പോയിൻറ്റും ഇടിഞ്ഞു. ആഴ്​ചയുടെ തുടക്കം മുതൽ വിപണി നിയന്ത്രണം കരടികൾ കൈപിടിയിൽ ഒതുക്കിയതിനാൽ വൻകിട ബുൾ ഓപ്പറേറ്റർമാർ കരുതലോടെയാണ്‌ ഒരോ നീക്കവും നടത്തിയത്‌.

മുൻനിര രണ്ടാം നിര ഓഹരികളിൽ ലാഭമെടുപ്പിന്‌ പ്രാദേശിക നിക്ഷേ പകരും പല അവരത്തിലും ഉത്സാഹിച്ചു. വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം21,000 കോടി രൂപയുടെ ഓഹരികൾ വിറ്റു, ഈ വർഷം ഇതാദ്യമായാണ്‌ അവർ ഇത്ര കനത്തതോതിലുള്ള വിൽപ്പന നടത്തുന്നത്‌. എന്നാൽഎല്ലാകരുത്തും ആവാഹിച്ച്‌ വിപണിയെ താങ്ങി നിർത്താൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞവാരം സംഘടിതമായി ശ്രമിച്ചു. പതിനായിരം കോടി രൂപയ്‌ക്ക്‌ മുകളിൽ അവർ നിക്ഷേപിച്ചു.

നവംബർ സീരീസ്‌ സെറ്റിൽമെൻറ്‌ സൂചികയിൽ ചാഞ്ചാട്ടം സൃഷ്‌ടിക്കുമെന്ന്‌ മുൻ വാരം സൂചിപ്പിച്ചിരുന്നു. വിപണി പ്രതീക്ഷിച്ചത്‌ ഫണ്ടുകൾ ഡിസംബർ സീരീസിലേയ്‌ക്ക്‌ റോൾ ഓവറിന്‌ നീക്കം നടത്തുമെന്നാണ്‌. ഇതിനിടയിൽ വാരാവസാനം ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിൻറ്റ പുതിയ വകഭേദം കണ്ടത്തിയ വിവരം ഓഹരി വിപണികളെ പിടിച്ച്‌ ഉലച്ചു. ഇന്ത്യൻ മാർക്കറ്റ്‌ മാത്രമല്ല, ഏഷ്യയിലെ ഒട്ടുമിക്ക വിപണികളും നഷ്‌ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. യൂറോപ്യൻ മാർക്കറ്റുകൾക്കും തിരിച്ചടിനേരിട്ടു. വെളളിയാഴ്‌ച്ച വൻ തകർച്ചയോടെയാണ്‌ അമേരിക്കൻ ഓഹരി ഇൻഡക്‌സുകളിൽ വ്യാപാരത്തിന്‌ തുടക്കം കുറിച്ചത്‌.

ഡൗ ജോൺസ്‌ സൂചിക ഇടപാടുകളുടെ ആദ്യ മണികൂറിൽ 888 പോയിൻറ്​ ഇടിഞ്ഞു. ഡൗജോൺസ്‌, നാസ്‌ഡാക്‌, എസ്‌ ആൻറ്‌ പി ഇൻഡക്‌സുകളും ആടി ഉലഞ്ഞു.ബോംബെ സെൻസെക്‌സ്‌ വാരത്തി​​െൻറ തുടക്കത്തിൽ 59,636 പോയിൻറ്റിൽ നിന്ന്‌ 59,710 വരെ കയറിയ അവസരത്തിലാണ്‌ വിൽപ്പനകാരായി വിദേശ ഫണ്ടുകൾ മാറിയത്‌. വെളളിയാഴ്‌ച്ച മാത്രം അവർ 5786 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതോടെ സെൻസെക്‌സ്‌ 56,993 ലേയ്‌ക്ക്‌ ഇടിഞ്ഞു ശേഷം ക്ലോസിങിൽ സൂചിക57,107 ലാണ്‌.

റേഞ്ച്‌ മറികടക്കാനുള്ള കരുത്ത്‌ നഷ്‌ടപ്പെട്ട വിപണി തുടർന്നുള്ള ദിവസങ്ങളിൽ ചദുർബലാവസ്ഥയിലേയ്‌ക്ക്‌ നീങ്ങി. വെളളിയാഴ്‌ച്ച 17,000 ലെ നിർണ്ണായക താങ്ങ്‌ കൈമോശം വന്നതോടെ 16,985 ലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലും മാർക്കറ്റ്‌ ക്ലോസിങിൽ 17,026 പോയിൻറ്റിലാണ്‌.

ഈ വാരം വിപണി 56,160 ലെ സപ്പോർട്ട്‌ നിലനിർത്തി 58,880 ലേയ്‌ക്ക്‌ തിരിച്ചു വരവിന്‌ ശ്രമം നടത്താം. എന്നാൽ ആദ്യ സപ്പോർട്ട്‌ നഷ്‌ടപ്പെട്ടാൽ 55,200 റേഞ്ചിലേയ്‌ക്ക്‌ സൂചിക സാങ്കേതിക പരീക്ഷണങ്ങൾക്ക്‌ മുതിരാം. നിഫ്‌റ്റി 17,764 ഓപ്പണിങ്‌ ദിനത്തിൽ 17,796ലേയ്‌ക്ക്‌ ചുവടുവെച്ചു. എന്നാൽ പിന്നീട്‌ ഈ

ഈവാരം നിഫ്‌റ്റി സൂചിക 16,740‐17,550 റേഞ്ചിൽ സഞ്ചരിക്കാം.വിദേശ ഓപ്പറേറ്റർമാർ നിക്ഷേപം തിരിച്ചു പിടിച്ചതിനൊപ്പം ഡോളർ ശേഖരിക്കാൻ നടത്തിയ തിടുക്കം രൂപയുടെ മൂല്യം തകർച്ചയ്‌ക്ക്‌ ഇടയാക്കി. ഡോളറിന്‌ മുന്നിൽ രൂപ 74.23 ൽ നിന്ന്‌ 74.87 ലേയ്‌ക്ക്‌ ഇടിഞ്ഞു.

Tags:    
News Summary - Stock Market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT