നിക്ഷേപകർക്ക് നഷ്ടമായത് 3.36 ലക്ഷം കോടി; ഓഹരി വിപണിയിൽ വൻ തകർച്ച

ന്യൂഡൽഹി: ഓഹരി വിപണിയിൽ വൻ തകർച്ചയുണ്ടായതിന് പിന്നാലെ നിക്ഷേപകർക്ക് നഷ്ടമായത് 3.39 ലക്ഷം കോടി. സെൻസെക്സ് 1200 പോയിന്റിന്റെ നഷ്ടമാണുണ്ടായത്. സെൻസെക്സ് 57,000 പോയിന്റിലേക്ക് താഴ്ന്നു. നിഫ്റ്റിയും 300ഓളം പോയിന്റ് താഴ്ന്നു. 17,085 പോയിന്റിലാണ് നിഫ്റ്റിയിൽ വ്യാപാരം പുരോഗമിക്കുന്നത്.

ഓഹരി വിപണി തകർന്നതോടെ ബി.എസ്.ഇയിലെ കമ്പനികളുടെ ഓഹരിമൂല്യം 3,39,088.04 കോടിയിൽ നിന്നും 2,68,63,975.53 കോടിയായി ഇടിഞ്ഞു. ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി എന്നീ കമ്പനികളാണ് കനത്ത നഷ്ടത്തിലായത്. എൻ.ടി.പി.എസ്, ടാറ്റ സ്റ്റീൽ, എച്ച്.യു.എൽ, എം&എം കമ്പനികൾ നേട്ടമുണ്ടാക്കുകയും ചെയ്തു.

വിദേശനിക്ഷേപകർ വൻ തോതിൽ പണം വിപണിയിൽ നിന്നും പിൻവലിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച 2,061.04 കോടിയാണ് വിദേശനിക്ഷേപകർ പിൻവലിച്ചത്. അതിന് ശേഷം നാല് ദിവസം ഓഹരി വിപണി അവധിയായിരുന്നു.

Tags:    
News Summary - Stock Investors Poorer By Over ₹ 3.39 Lakh Crore As Markets Plunge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT