ജോ ബൈഡന്‍റെ വരവിൽ നേട്ടമുണ്ടാക്കി നെറ്റ്​ഫ്ലിക്​സ്​

വാഷിങ്​ടൺ: പുതിയ പ്രസിഡന്‍റായി ജോ ബൈഡൻ സ്​ഥാനമേറ്റതോടെ അമേരിക്കൻ സ്​റ്റോക്ക്​ മാർക്കറ്റിൽ വൻ കുതിപ്പ്​. റെക്കോഡ്​ നേട്ടത്തിലാണ്​ ബുധനാഴ്ച സ്​റ്റോക്ക്​ മാർക്കറ്റ്​ ​േക്ലാസ്​ ചെയ്​തത്​. ടെക്​ കമ്പനികളുടെ കുതിപ്പിലാണ്​ ഒാഹരി വിപണി നേട്ടമുണ്ടാക്കിയത്​.

പ്രമുഖ വിഡിയോ സ്​ട്രീമിങ്​ കമ്പനിയായ നെറ്റ്​ഫ്ലിക്​സാണ്​ ഏറ്റവും വലിയ കുതിപ്പുണ്ടാക്കിയത്​. കോവിഡ്​ നിയന്ത്രണത്തിന്‍റെ ഭാഗമായി ജോ ബൈഡൻ നടപടികൾക്കൊരുങ്ങുന്നത്​ നെറ്റ്​ഫ്ലിക്​സിന്​ നേട്ടമാകുമെന്ന​ ധാരണയാണ്​ ഒാഹരി മൂല്യം വർധിപ്പിച്ചത്​. കോവിഡ്​ നിയന്ത്രണത്തിന്‍റെ ഭാഗമായി ആളുകൾ വീട്ടിലിരിക്കുന്ന സാഹചര്യമുണ്ടായാൽ ടെക്​ കമ്പനികൾക്ക്​ നേട്ടമുണ്ടാകുമെന്നാണ്​ കരുതുന്നത്​. വിഡിയോ സ്​ട്രീമിങ്​ കമ്പനിയായ നെറ്റ്​ഫ്ലിക്​സിന്‍റെ ഉപയോക്​താക്കളുടെ എണ്ണത്തിൽ കുതിച്ചുകയറ്റമുണ്ടാകുമെന്ന പ്രതീക്ഷ കമ്പനിയുടെ ഒാഹരി വില വർധിക്കാൻ സഹായകരമാകുകയായിരുന്നു.

16.85 ശതമാനമാണ്​ നെറ്റ്​ഫ്ലിക്​സിന്‍റെ ഒാഹരി മൂല്യം വർധിച്ചത്​. ഗൂഗ്​ളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റ്​ 5.36 ശതമാനം വർധനവുണ്ടാക്കി. ​ജോ ൈബഡന്‍റെ വരവിൽ ടെക്​ കമ്പനികൾ പൊതുവെ നേട്ടമുണ്ടാക്കിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT