ഓഹരി വിപണിയിൽ കനത്ത നഷ്ടം; നിഫ്റ്റി 18,000 പോയിന്റിന് താഴെ

മുംബൈ: ക്രിസ്മസിന് മുമ്പുള്ള അവസാന വ്യാപാര ദിനത്തിൽ സൂചികകളിൽ നഷ്ടത്തോടെ വ്യാപാരം പുരോഗമിക്കുന്നു. ബോംബെ സൂചിക സെൻസെക്സിൽ 800 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. ദേശീയ സൂചിക നിഫ്റ്റി 250 പോയിന്റും ഇടിഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ സെൻസെക്സിൽ 1600 പോയിന്റ് നഷ്ടമാണുണ്ടായത്.

ജി.ഡി.പി സംബന്ധിച്ച് യു.എസിൽ നിന്നുള്ള കണക്കുകളും കോവിഡ് പേടിയുമാണ് വിപണിയെ പിന്നോട്ടടിക്കുന്ന പ്രധാന കാരണങ്ങൾ. ജപ്പാനിൽ പണപ്പെരുപ്പം 40 വർഷത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തിയതും വിപണിയെ സ്വാധീനിക്കുന്നു. ഇതിനൊപ്പം വിപണിയുടെ സാ​ങ്കേതിക കാര്യങ്ങളും വർഷാവസാനത്തെ സമ്മർദ്ദവും സൂചികകളുടെ തിരിച്ചടിക്കുള്ള കാരണമാണ്. 

Tags:    
News Summary - Sensex tanks over 800 points: 6 factors spoiling D-Street’s yuletide spirit today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT