തകർച്ചയിൽ ആടിയുലഞ്ഞ് ഇന്ത്യൻ സൂചികകൾ; സെൻസെക്സിൽ 1,100 പോയിൻറ് നഷ്ടം

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളിൽ വീണ്ടും കനത്ത നഷ്ടം. ബോബെ സൂചിക സെൻസെക്സ് 1,106 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. 53,103 പോയിന്റിലാണ് ബോംബെ സൂചികയിലെ വ്യാപാരം. നിഫ്റ്റിയിൽ 300 പോയിന്റ് നഷ്ടമുണ്ടായി. 16,000 പോയിന്റിന് താഴെയാണ് നിഫ്റ്റിയിൽ വ്യാപാരം പുരോഗമിക്കുന്നത് .

ആഗോളവിപണികളിലെ തകർച്ച ഇന്ത്യയേയും ബാധിക്കുകയായിരുന്നു. ഏഷ്യ-പസഫിക് ഇക്വിറ്റി ഇൻഡക്സ് രണ്ട് ശതമാനം നഷ്ടം രേഖപ്പെടുത്തി. യുറോപ്യൻ, യു.എസ് വിപണികളിലും നഷ്ടം തുടരുകയാണ്.

ആഗോളവിപണിയിൽ കടുത്ത വിൽപന സമ്മർദ്ദമാണ് ഉണ്ടാവുന്നത്. ഇതിനൊപ്പം പണനയത്തെ സംബന്ധിച്ച ആർ.ബി.ഐയുടെ മിനിറ്റ്സ് കഴിഞ്ഞ ദിവസം പുറത്ത് വന്നതും ഇന്ത്യൻ ഓഹരി വിപണിക്ക് തിരിച്ചടിയായി. രൂപയുടെ മൂല്യമിടയുന്നതും, വിദേശനിക്ഷേപകരുടെ ഓഹരി വിൽപനയും ഉയർന്ന പണപ്പെരുപ്പവും വിപണിയുടെ തിരിച്ചടിക്കുള്ള പ്രധാനകാരണങ്ങളാണ്.

ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഇൻഫോസിസ്, വിപ്രോ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, എസ്.ബി.ഐ, ടി.സി.എസ്, എച്ച്.സി.എൽ, ആക്സിസ് ബാങ്ക്, ഇൻഡസ്‍ലാൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ് തുടങ്ങിയ കമ്പനികൾക്കെല്ലാം കനത്ത നഷ്ടം​ നേരിട്ടു.

Tags:    
News Summary - Sensex tanks 1000 pts, Nifty support at 15900

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT