മുംബൈ: ബജറ്റിന് മുന്നോടിയായി ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 800ഉം നിഫ്റ്റി 200 പോയിന്‍റും ഉയർന്നു. ഏഷ്യൻ വിപണികളിൽ ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ വിപണികളും നേട്ടത്തിലാണ്. യു.എസിൽ ഡൗ ജോൺസ് 1.18 ശതമാനവും എസ്& പി 500 1.89 ശതമാനം നേട്ടത്തോടെയുമാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ഈ സാമ്പത്തിക വർഷം സമ്പദ്വ്യവസ്ഥ 9.2 ശതമാനം നിരക്കിൽ വളരുമെന്ന സാമ്പത്തിക സർവേ റിപ്പോർട്ടിലെ പരാമർശമാണ് ഓഹരി വിപണിക്ക് കരുത്തായത്. കഴിഞ്ഞ വർഷം സാമ്പത്തിക വളർച്ച നിരക്ക് 7.3 ശതമാനം മാത്രമായിരുന്നു. കോവിഡിനെ തുടർന്നായിരുന്നു സാമ്പത്തിക വളർച്ച ഇടിഞ്ഞത്.
നിഫ്റ്റി ബാങ്ക് ഇൻഡക്സ് 1.9 ശതമാനം ഉയർന്നു. ഇൻഡസ്ലാൻഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. എസ്.സി.ഐ, ഇൻഡോേകാ, ജി.പി.ഐ.എൽ എന്നീ ഓഹരികളാണ് വിപണിയിൽ വലിയ നേട്ടമുണ്ടാക്കിയത്. ഐ.ഒ.സി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.