റിലയൻസിന്‍റെ കരുത്തിൽ കുതിച്ച്​ നിഫ്​റ്റി; സൂചികകൾ നേട്ടത്തിൽ

മുംബൈ: ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്​സ്​ 454 പോയിന്‍റ്​​ നേട്ടത്തോടെ 58,795 പോയിന്‍റിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. നിഫ്​റ്റി 121 പോയിന്‍റ്​ ഉയർന്ന്​ 17,536 പോയിന്‍റിലും വ്യാപാരം അവസാനിപ്പിച്ചു.

റിലയൻസ്​ ഇൻഡസ്​ട്രീസ്​, ഇൻഫോസിസ്​, കൊട്ടക്​ മഹീന്ദ്ര ബാങ്ക്​, എച്ച്​.ഡി.എഫ്​.സി, ഐ.ടി.സി, എയർടെൽ, ടെക്​ മഹീന്ദ്ര തുടങ്ങിയ കമ്പനികളാണ്​ വിപണിയുടെ കുതിപ്പിന്​ പിന്നിൽ. നിഫ്​റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്​ റിലയൻസാണ്​. ആറ്​ ശതമാനം നേട്ടമാണ്​ റിലയൻസിനുണ്ടായത്​. 2502 രൂപയിലേക്കാണ്​ റിലയൻസിന്‍റെ ഓഹരിവില കുതിച്ചത്​.

ഹിൻഡാൽകോ, ഇൻഡസ്​ലാൻഡ്​ ബാങ്ക്​, ആക്​സിസ്​ ബാങ്ക്​, ശ്രീ സിമന്‍റ്​, ടാറ്റ സ്റ്റീൽ, മഹീന്ദ്ര & മഹീന്ദ്ര, ബജാജ്​ ഫിനാൻസ്​, ഐഷർ മോ​ട്ടോഴ്​സ്​, ഭാരത്​ ​െ​പട്രോളിയം, ബജാജ്​ ഒ​ാ​ട്ടോ, എൽ&ടി, കോൾ ഇന്ത്യ എന്നിവക്ക്​ നഷ്​ടം നേരിട്ടു. 

Tags:    
News Summary - Sensex Surges Over 450 Points, Nifty Ends Above 17,500 Led by Reliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT