മുംബൈ: ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചികയായ സെൻസെക്സ് 581 പോയിന്‍റും ദേശീയ സൂചികയായ നിഫ്റ്റി 168 പോയിന്‍റും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്.സി.എൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ഡോ. റെഡ്ഡീസ്, ടി.സി.എസ്, വിപ്രോ എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടം നേരിട്ടു. ആക്സിസ് ബാങ്ക്, എസ്.ബി.ഐ, സിപ്ല, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടം കൈവരിച്ചു.
സെൻസെക്സിൽ 1,011 പോയിന്‍റും നിഫ്റ്റി 180 പോയിന്‍റും ഇടിഞ്ഞ് നഷ്ടത്തോടെയാണ് രാവിലെ ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത്. 1.75 ശതമാനം നഷ്ടത്തോടെ 56,487 പോയിന്‍റിലാണ് ബോംബെ സൂചികയിൽ വ്യാപാരം പുരോഗമിച്ചത്. ദേശീയ സൂചിക 17,000 പോയിന്‍റിന് താഴെയെത്തുകയും ചെയ്തിരുന്നു.
യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഡോളർ കരുത്താർജിച്ചതും ഏഷ്യൻ വിപണികളിൽ തിരിച്ചടിയുണ്ടാക്കി. ഏഷ്യൻ വിപണികളിലെ ഈ തിരിച്ചടിയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതിഫലിച്ചത്.
ഏഷ്യൻ വിപണികളിൽ പലതും 14 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. യു.എസിലെ ഹ്രസ്വകാല ബോണ്ടിൽ നിന്നുള്ള ആദായം 23 മാസത്തെ ഉയർന്ന നിരക്കിലെത്തിയത് ഏഷ്യൻ വിപണികളെ സ്വാധീനിക്കുന്നുണ്ട്. ഹോങ്കോങ്ങിലെ ഹാങ്സാങ് ഇൻഡക്സിന് രണ്ട് ശതമാനം നഷ്ടമാണ് നേരിട്ടത്. ടോക്കിയോയിലെ നിക്കിക്ക് 1.9 ശതമാനം നഷ്ടമുണ്ടായി. 2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിക്കി ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.