മുംബൈ: ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങി. യു.എസിൽ തുടർച്ചയായ അഞ്ചാം മാസവും പണപ്പെരുപ്പം കുറഞ്ഞത് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നിരക്ക് വർധനയുടെ തോത് കുറക്കാനുള്ള സാധ്യതയും ഇന്ത്യക്ക് ഗുണകരമാവുകയായിരുന്നു.
ബോംബെ സൂചിക സെൻസെക്സ് 182.37 പോയിന്റ് നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയിലും 70 പോയിന്റ് നേട്ടമുണ്ടായി. 9.40 ശതമാനം നേട്ടത്തോടെ ഹിൻഡാൽകോയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെല്ലാണ് വൻ നഷ്ടമുണ്ടാക്കിയ കമ്പനി. സെക്ടറുകളിൽ ഐ.ടി നേട്ടമുണ്ടാക്കിയപ്പോൾ എഫ്.എം.സി.ജിക്ക് തിരിച്ചടി നേരിട്ടു.
വിപ്രോ, ഐഷർ മോട്ടോർസ്, ടെക് മഹീന്ദ്ര, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവരും വിപണിയിൽ നേട്ടമുണ്ടാക്കി. എച്ച്.യു.എൽ, നെസ്ല ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി എന്നിവക്ക് നഷ്ടം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.