ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക 1100 പോയിന്‍റ്​ ഉയർന്നു. ദേശീയ സൂചിക നിഫ്​റ്റി വീണ്ടും 16500 പോയിന്‍റിലെത്തി. എല്ലാ സെക്ടറുകളിലും പോസിറ്റീവായി വ്യാപാരം പുരോഗമിക്കുന്നത്​. നിഫ്​റ്റി സ്​മോൾക്യാപ്പ്​, മിഡ്​ക്യാപ്പ്​ ഇൻഡക്സുകൾ ഉയർന്നു. മിഡ്​ക്യാപ്​ ഇൻഡക്സ്​ 3.45 ശതമാനവും സ്​മോൾ ക്യാപ്​ ഇൻഡക്സ്​ 4.61 ശതമാനവും ഉയർന്നു.

അതേസമയം, നിഫ്​റ്റി പി.എസ്​.യു ബാങ്ക്​, മെറ്റൽ എന്നീ സെക്ടറുകളിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. നിഫ്​റ്റിയിൽ ടാറ്റ മോട്ടേഴ്​സാണ്​ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്​. ടാറ്റ മോട്ടേഴ്​സിന്‍റെ ഓഹരി വില 6.73 ശതമാനം ഉയർന്നു. ഇൻഡസ്​ലാൻഡ്​ ബാങ്ക്​, യു.പി.എൽ, അദാനി പോർട്ട്​, ടാറ്റ സ്റ്റീൽ എന്നിവയുടെ ഓഹരി വിലയും ഉയർന്നു.

കഴിഞ്ഞ ദിവസം റഷ്യ-യുക്രെയ്​ൻ സംഘർഷത്തെ തുടർന്ന്​ ഓഹരി വിപണിയിൽ കനത്ത ഇടിവുണ്ടായിരുന്നു. സെൻസെക്സ്​ 2700 പോയിന്‍റും നിഫ്​റ്റി 815 പോയിന്‍റും ഇടിഞ്ഞിരുന്നു. 

Tags:    
News Summary - Sensex Rebounds Over 1,100 Points Tracking Global Peers, Nifty Trades Above 16,550

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT